April 24, 2026

ജന സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

0
GridArt_20220519_1142167332.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാലിൽ : തവിഞ്ഞാലിൽ പ്രവർത്തിക്കുന്ന സംഗമം ഫാർമേഴ്സ് ക്ലബ്ബ്,വിമല നഗർ കർഷക താൽപ്പര്യസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജന സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ് ട്രേഡ് ഫിനാൻസുമായി ചേർന്നാണ് ജനസേവന കേന്ദ്രം ആരംഭിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി ഉദ്ഘാടനം നിർവ്വഹിച്ചു. തവിഞ്ഞാൽ സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ആൻ്റോ മമ്പള്ളിൽ വഹിച്ചു. കെ.കെ. ജയ്ദീപ്, ജോസ് കൈനിക്കുന്നേൽ, ജിലി, വിനീത്, കെ.കെ. അജിത്കുമാർ, അബ്രാഹം അയ്യാനിക്കാട്ട്, സാബു പാലാട്ടിൽ, കെ.വി.മാത്യു, പി.ടി.മാത്യു എന്നിവർ പ്രസംഗിച്ചു. എം.എസ്.എം.ഇ. രജിസ്ട്രേഷൻ ,ജി.എസ്.ടി. രജിസ്ട്രേഷൻ, ലീഗൽ സർവീസ് ,വിവിധ തരം വായ്പകൾക്കുള്ള അപേക്ഷ തയ്യാറാക്കൽ, പ്രൊജക്ട് തയ്യാറാക്കൽ തുടങ്ങി നിരവധി സേവനങ്ങളാണ് ജയ് ട്രേഡ് എന്ന പേരിൽ ആരംഭിച്ച സേവന കേന്ദ്രത്തിലൂടെ നൽകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *