April 20, 2024

ഭൂജല വകുപ്പിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണം : ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

0
Gridart 20220521 1712391462.jpg
 സുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ ഭൂജല വകുപ്പ് ഓഫീസിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണന്ന് കാണിച്ച് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു. 
രണ്ട് വാഹനങ്ങളുണ്ടായിരുന്നത് തകരാറിലായിട്ട് മാസങ്ങളായി .ഒന്ന് നന്നാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് .
കൂടാതെ കെയ്‌സിഗ് പൈപ്പിൻ്റെ വിലയിൽ മാർക്കറ്റ് റേറ്റ് വകുപ്പിൻ്റെ നിരക്കിനേക്കാൽ വളരെ കൂടുതലായതിനാൽ ടെൻഡർ മുഖാന്തരം പ്രവൃത്തികൾ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത അവസ്ഥയുമാണ്. ജില്ലയിലെ ഭൂജലാധിഷ്ഠിത പദ്ധതി, എംഎൽഎ ഫണ്ട്,എംപി ഫണ്ട് ,മറ്റ് ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ എല്ലാം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതു കൊണ്ട് മേൽ വിഷയങ്ങൾ പരിശോധിച്ച് ഡി.റ്റി.എച്ച് ഡ്രില്ലിംഗ് സംവിധാനമുള്ള ഒരു പുതിയ റിഗ് അനുവദിക്കുന്നതിനും , കെയ്‌സിഗ് പൈപ്പിൻ്റെ വില നിലവിലുണ്ടായിരുന്ന നിരക്കിലാക്കി ഭൂജല വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ട നടപടി ഉണ്ടാവണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *