April 24, 2026

കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് &ആഡിറ്റേഴ്സ് അസ്സോസിയേഷൻ്റെ വയനാട് ജില്ലാ റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്യ്തു

0
GridArt_20220521_1749043122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ എസ്.പി.ഓഫീസിന് സമീപത്ത് പ്രവർത്തനമാരംഭിച്ച കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ്റെ വയനാട് ജില്ലാ റീജിയണൽ ഓഫീസ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.നിർവ്വഹിച്ചു.കേരളത്തിലെ സഹകരണ വകുപ്പിൽ അരനൂറ്റാണ്ടായി പ്രവർത്തന പാരമ്പര്യമുള്ള ഏക അംഗീകൃത സംഘടനയായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ്&ആഡിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് താമസ പരിശീലനവും, സൗകര്യവും സാധ്യമാക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് പുതിയതായി കൽപ്പറ്റ എസ്.പി.ഓഫീസിന് സമീപത്ത് നിർമ്മിച്ച വയനാട് റീജണൽ ഓഫിസിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് പി.കെ.ജയകൃഷ്ണൻ്റെ അധ്യക്ഷതയിൽ ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ നിർവ്വഹിച്ചു. സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ യാത്രയയപ്പും, അനുമോദന സമ്മേളനം, റിട്ടയർ ചെയ്തവരും, പ്രമോഷൻ ലഭിച്ച വരെയും, മുൻ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.
 സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ജയകൃഷ്ണൻ, സംസ്ഥാന ട്രഷറർ പ്രിയേഷ് സി.പി, കെ.ജി.ഒ.യൂ സംസ്ഥാന പ്രസിഡണ്ട് മനോജ് ജോൺസൺ, മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ സി.സുനിൽ കുമാർ, ബേബി തോമസ് എൽദോ, ജിറ്റ്സി ജോർജ്, എൻ.ജി.ഒ. അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് മോബിഷ് തോമസ്, എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എൻ.ഡി.ഷിജു, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ശ്രീവിദ്യ വി.വി, സംസ്ഥാന സെക്രട്ടറിമാരായ ജോബി ജോസഫ്, നംഷീദ് എം, ജില്ലാ സെക്രട്ടറി പ്രോമിസൺ പി.ജെ. എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *