April 23, 2024

മഴക്കാല മുന്നൊരുക്കം: വളർത്തു മൃഗങ്ങൾക്കായി പരിശീലന പരിപാടിയ്ക്ക് മേപ്പാടിയിൽ തുടക്കം

0
Gridart 20220522 1829039402.jpg
 മേപ്പാടി : കന്നുകാലികളെയും മറ്റു വളർത്തു മൃഗങ്ങളെയും മഴക്കാലക്കെടുതികളിൽ നിന്നും സംരക്ഷിക്കുന്നതിനായി “മഴക്കാല മുന്നൊരുക്കം- വളർത്തു മൃഗങ്ങൾക്കായി” എന്ന പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ജില്ലയില്‍ തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്ത് ഹാളിൽ വെച്ചു ക്ഷീര കർഷകർ ,വാർഡ് മെമ്പർമാർ ,മൃഗ സംരക്ഷണ സന്നദ്ധ സേന പ്രവർത്തകർ എന്നിവർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
 
സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഈ പദ്ധതി ജില്ലയിൽ ആരംഭിച്ചിട്ടുള്ളത്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെയും, കന്നുകാലികളെയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ദുരന്തസാധ്യതാ മുന്നറിയിപ്പുള്ള പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങളെ മഴക്കെടുതിയിൽ നിന്നും വളർത്തുമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യത്തുന്നതിനായി പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിപ്പിക്കുന്നതിനായി വേണ്ട ക്രമീകരണങ്ങൾ ആരംഭിച്ചു. നിലവിൽ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന റെസ്ക്യൂ സംഘടനകൾക്ക് പ്രാഥമിക ശുശ്രൂഷ, മൃഗങ്ങളെ റെസ്ക്യൂ സമയത്ത് കൈകാര്യം ചെയ്യേണ്ടതിന്റെ രീതികൾ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകുക, വാർഡ് തലത്തിൽ മൃഗങ്ങൾക്കായുള്ള താത്കാലിക അഭയകേന്ദ്രം നിര്മിക്കുന്നതിനാവശ്യമായ സ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യുക മുതലായ മുന്നൊരുക്കങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്‌. കേരളത്തിലെ മൊത്തം പാലുല്പാദത്തിൽ ഒന്നാമത് നിൽക്കുന്ന ജില്ലാ എന്ന നിലയിൽ വയനാടിൽ ഈ പദ്ധതി ഏറെ പ്രാധാന്യം അർഹിക്കുന്നത്.
മേപ്പാടിയിൽ നടത്തിയ പരിശീലന പരിപാടി
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരിപാടിയിൽ അധ്യക്ഷനായിരുന്നു. ഹ്യൂമെയ്ൻ സൊസൈറ്റി ഇന്റർ നാഷണൽ ഓർഗനൈസേഷൻ ഭാരവാഹികളായ പ്രവീൺ എസ്‌ , ജയ്ഹരി എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീറ, മൃഗഡോക്ടർ ജയകൃഷണൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാർ , തിരഞ്ഞെടുക്കപ്പെട്ട രക്ഷാപ്രവർത്തന ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായി പൂക്കോട് വെറ്റിനറി കോളേജ് പ്രൊഫസ്സർ ഡോ .രതീഷ് വളർത്തുമൃഗങ്ങൾക്കു വേണ്ടിയുള്ള പ്രഥമ ശ്രുശ്രൂഷ പരിശീലനം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *