പാറക്കടവ് അക്ഷര ഗ്രന്ഥശാലയിൽ ബാലവേദി രൂപീകരിച്ചു
പുൽപ്പള്ളി : സു. ബത്തേരി താലൂക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പാറക്കടവ് അക്ഷര ഗ്രന്ഥ ശാലയിൽ ബാലവേദി രൂപീകരിച്ചു. 27-ഓളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രാമിലാണ് ബാലവേദി രൂപീകരിച്ചത് . പെരിക്കല്ലൂർ സ്കൂൾ അധ്യാപിക സിന്ധു മനു എല്ലാവരെയും സ്വാഗതം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി മനു ഐക്കര അധ്യക്ഷത വഹിച്ചു. സജി ജോസ് ആക്കാന്തിരി ഉദ്ഘാടനം നിർവഹിച്ചു. കമ്മറ്റി അംഗങ്ങളായ അജേഷ്, രാജേഷ് ആശംസകൾ അർപ്പിച്ചു. ശൈലേന്ദ്ര പ്രസാദ് നന്ദി പറഞ്ഞു.
Leave a Reply