April 24, 2026

എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളനം കൊച്ചിയിൽ

0
GridArt_20220514_0837530562.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്പറ്റ : ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളനം 24ന് എറണാകുളം ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ എൻസിപി ദേശീയ അധ്യക്ഷൻ  ശരത് പവാർ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 14 ജില്ലകളിൽ നിന്നും മണ്ഡലം പ്രസിഡണ്ടുമാർ വരെയുള്ള മൂവായിരം പ്രതിനിധികൾ പങ്കെടുക്കും. ദേശീയതലത്തിൽ എൻസിപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ ഐക്യം സംബന്ധിച്ച നിർണായകമായ രാഷ്ട്രീയ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കും. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയും സംഘപരിവാർ ശക്തികളും
ഉയർത്തുന്ന തീവ്രവർഗീയതയും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയത്തിനെതിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ കുറിച്ചും പ്രമേയാവതരണം നടക്കും.
  വയനാട് ജില്ലയിൽ നിന്നും 95 പ്രതിനിധികളുമായുള്ള രണ്ടു ബസുകൾ ഇന്ന് വൈകുന്നേരം എറണാകുളത്തേക്ക് പുറപ്പെടുമെന്ന് 
ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ, ജില്ലാ സംഘടനാ സെക്രട്ടറി കെ ബി പ്രേമാനന്ദൻ എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *