കൃഷി ഭൂമിക്കും ഉപയോഗപ്രഥമായ വീടും അനുവദിക്കണമെന്നാവശ്യപ്പെട്ട് മല്ലികപ്പാറ ഊര് നിവാസികള്‍ രാവിലെ 10 മണി മുതല്‍ കളക്ട്രേറ്റില്‍ കഞ്ഞി വെപ്പ് സമരം സംഘടിപ്പിച്ചു
കൽപ്പറ്റ : വയനാട് തിരുനെല്ലി മല്ലികപ്പാറ ഊര് നിവാസികളായ ഞങ്ങള്‍ ഒന്‍പത് കുടുംബങ്ങള്‍ ഒരു നൂറ്റാണ്ടോളം ഇവിടെ സ്ഥിര താമസക്കാരായിരുന്നു.ഇപ്പോള്‍ മക്കളും മരുമക്കളുമായി ഞങ്ങളുടെ കുടുംബം വികസിച്ചു കഴിഞ്ഞു.
ഞങ്ങള്‍ക്ക് ഒരേക്കര്‍ വീതം കൈവശരേഖയോടു കൂടിയ ഭൂമിയും, അതില്‍ കാപ്പി, കുരുമുളക് മുതലായ കൃഷിയും ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തില്‍ ജീവനും, വീടുകളും തകര്‍ക്കുകയും, ഞങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഏക വഴി നാഗമന എസ്റ്റേറ്റുകാര്‍ അന്യായമായി തടഞ്ഞു വെക്കുകയും ചെയ്തതോടെ ഞങ്ങളുടെ സഞ്ചാരവും ജീവിതവും അസാധ്യമാവുകയും, 2015 ഓടു കൂടി വീടും സ്ഥലവും ഉപേക്ഷിച്ചിറങ്ങാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്തു.
ഞങ്ങള്‍ ഇവിടം വിട്ടിറങ്ങുന്നതിന് മുന്‍പ് അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ ഞങ്ങളെ സമീപിക്കുകയും ഇവിടം വിട്ട് പുറത്ത് വന്നാല്‍ നിങ്ങള്‍ക്ക് വീടും സ്ഥലവും പകരം തരാമെന്ന് അറിയിച്ചിരുന്നതുമാണ്.
എന്നാല്‍ അന്നുമുതല്‍ ഈ ആവശ്യമുന്നയിച്ച് പരാതികളും അപേക്ഷകളും നല്‍കി അധികാര സ്ഥാപനങ്ങളില്‍ കയറി ഇറങ്ങിയതല്ലാതെ നാളിതുവരെയായിട്ടും യാതൊരു ഗുണവുമുണ്ടായിട്ടില്ല.
ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം. വാസയോഗ്യമായ വീടും ഒരേക്കറില്‍ കുറയാത്ത കൃഷി ഭൂമിയും കിട്ടിയേ മതിയാകൂ.ഇത് ഞങ്ങളേപ്പോലുള്ള ആയിരങ്ങളുടെ പ്രശ്‌നമാണ്. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 183 കോളനികളിലായി
14 472 അംഗങ്ങള്‍ ഉള്ളടങ്ങിയ 4120 കുടുംബങ്ങളാണ് ഉള്ളത്.
ഞങ്ങള്‍ക്ക് ആവശ്യമായത്ര ഉപയോഗപ്രദമായ കൃഷി ഭൂമിയും, വീടും തരാന്‍ ഈ പഞ്ചായത്തില്‍ത്തന്നെ സാധ്യതകള്‍ ഉണ്ടെന്നിരിക്കേ, ലൈഫ് മിഷന്‍, സ്വപ്ന പദ്ധതി എന്നിങ്ങനെ പല പേരിലും 4 സെന്റ് ഭൂമിയും ചോര്‍ന്നോലിക്കുന്ന വീടും കുരവക്കണ്ടത്തില്‍ വെച്ച് തന്നു കോളനികളില്‍ തളച്ചിടുകയാണ്.
ഉറവ വറ്റാത്ത ഇടങ്ങളില്‍ വീടും കക്കൂസും പണിതാല്‍ എന്താണ് സംഭവിക്കുക എന്നത് ഞങ്ങളുടെ രക്ഷക വേഷം ചമഞ്ഞുവരുന്ന ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടല്ല.
'ആദിവാസികളല്ലേ, അവര്‍ക്ക് ഇത്രയൊക്കെ മതി' എന്ന വംശീയ ചിന്തയാണ്.
ഞങ്ങള്‍ തിരിച്ചു ഈ അധികാരികളോട് ചോദിക്കുകയാണ് നിങ്ങളില്‍പ്പെട്ടവര്‍ ഇത്തരം സാഹചര്യത്തില്‍ ജീവിക്കുമോ എന്ന്? അപ്പോള്‍ ഇവരീ ചെയ്യുന്നത് വംശീയ അതിക്രമമല്ലാതെ മറ്റെന്താണ്?
ആയതിനാല്‍ ഞങ്ങള്‍ സമരത്തിന് നിര്‍ബന്ധിതരായിരിക്കുന്നു.ഞങ്ങള്‍ക്ക് കൃഷി ഭൂമിയും വാസയോഗ്യമായ വീടും അനുവദിച്ചു തന്നേ മതിയാകൂ .
മേയ് 24ന് രാവിലെ 10 മണി മുതല്‍ കളക്ട്രേറ്റ് പടിക്കലില്‍ സംഘടിപ്പിക്കുന്ന കഞ്ഞിവെപ്പ് സമരം മക്തബ് പത്രാധിപന്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .
അഭിറാം മല്ലികപ്പാറ സ്വാഗതവും എം ഗൗരി അധ്യക്ഷധ വഹിച്ചു.തുടര്‍ന്ന് കഞ്ഞിവെപ്പ് സമരം അമ്മിണി കുറുക്കന്‍മൂല ഉല്‍ഘാനം ചെയ്തു.
യോഗത്തില്‍ ആദിവാസി വിമോചന മുന്നണി നേതാവ് അരുവിക്കല്‍ കൃഷ്ണന്‍, കാര്‍ത്തികേയന്‍- മനുഷ്യാവകാശ പ്രവര്‍ത്തകന്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സെയ്ത് കുടുവ, സുബൈര്‍ (എസ് ഡി പി ഐ ), ഡോ : ഹരി (മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ), അജയന്‍ മണ്ണൂര്‍ (ആർ ഡി എഫ് ), മുജീബ് റഹ്മാന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ), തങ്കമ്മ -ആദിവാസി സമര സംഘം, വിനു ഗാജഗഡി, പാര്‍വതി ഗാജഗഡി, , ഷാന്റോ ലാല്‍ -പോരാട്ടം, നിഹാരിക -എഐ എസ് എ ,
സികെ ഗോപാലന്‍ (കര്‍ഷക സമര കേന്ദ്രം ) സിപി നഹാസ് (പുരോഗമന യുവജന പ്രസ്ഥാനം )എന്നിവര്‍ സംസാരിച്ചു.മീനാക്ഷി ചക്കണി ഊര് നന്ദി ആശംസിച്ചു.
കൃഷി ഭൂമിയും ഉപയോഗപ്രദമായ വീടും അടിയന്തിരമായി അനുവദിക്കണമെന്ന് യോഗമൊന്നായി ആവിശ്യപെട്ടു. കളക്ടര്‍ക്ക് നിവേദനവും നല്‍കി.
Leave a Reply