March 29, 2024

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷം വിനാശവര്‍ഷം: എന്‍.ഡി അപ്പച്ചന്‍

0
Gridart 20220525 1544157302.jpg
 കല്‍പ്പറ്റ : ആഘോഷപൂര്‍വ്വം ഒന്നാം വാര്‍ഷികം ആഘോഷിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷക്കാലം തൊഴിലാളികളെയും സാധാരണക്കാരെയും സംബന്ധിച്ച് വിനാശ വര്‍ഷമായിരുന്നു എന്ന് ഡിസിസി പ്രസിഡണ്ട് എന്‍ ഡിഅപ്പച്ചന്‍.ജനവിരുദ്ധ കെ റയില്‍ പദ്ധതി ഉപേക്ഷിക്കുക, പെട്രോള്‍ ഡീസല്‍ പാചകവാതക വിലക്കയറ്റം നിയന്ത്രിക്കുക, മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പിലാക്കുക, തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലവര്‍ദ്ധനവ് മൂലം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുരിതപൂര്‍ണമായി മാറിയിരിക്കുന്നു. അരപ്പട്ടിണിയിലായ കേരള ജനതയ്ക്ക് സമാശ്വാസം പകരുന്നതിനു പകരം അഴിമതി നടത്തുക എന്ന ലക്ഷ്യത്തോടുകൂടി കെറെയില്‍ പോലുള്ള പദ്ധതികള്‍ കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 700 രൂപ വേതനം പോലും നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളും തകര്‍ച്ചയുടെ വക്കിലാണെന്നും ശമ്പളം കൊടുക്കാന്‍ പോലും കാശില്ലാത്ത സര്‍ക്കാര്‍ മുച്ചൂടും കടമെടുത്തു കേരള ജനതയുടെ മേല്‍ അമിത ബാധ്യത കെട്ടി വെക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. സി പി വര്‍ഗീസ്,എം എ ജോസഫ്, സി.ജയപ്രസാദ് ബി സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ഗിരീഷ് കല്‍പ്പറ്റ, ശ്രീനിവാസന്‍ തോവരിമല,കെ എം വര്‍ഗീസ്, ഒ.ഭാസ്‌കരന്‍, ജിനി തോമസ്, കൃഷ്ണകുമാരി,മേഴ്‌സി സാബു, ഓമന, മോഹന്‍ദാസ് കോട്ടക്കൊല്ലി,ജോര്‍ജ് പടകൂട്ടില്‍,താരീഖ് കടവന്‍, അരുണ്‍ ദേവ്, കെ കെ രാജേന്ദ്രന്‍, രാധാ രാമസ്വാമി, കെ അജിത, ഏലിയാമ്മമാത്തുക്കുട്ടി,ആയിഷ പള്ളിയാല്‍, ജ്യോതിഷ് കുമാര്‍, ആര്‍ രാമചന്ദ്രന്‍, ബേബി തുരുത്തിയില്‍, കെ ജി ബാബു, സി എ ഗോപി, എം പി ശശികുമാര്‍, ശ്രീദേവി ബാബു, ജോര്‍ജ് മണ്ണത്താനി, പി കെ മുരളി,എസ് മണി,ഹര്‍ഷല്‍ കോണാടന്‍, ഡിന്റോ ജോസ്തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *