March 28, 2024

കോളനി മുഴുവൻ മഞ്ഞൾ കൃഷി : മഞ്ച പദ്ധതിക്ക് തുടക്കമായി

0
Gridart 20220525 1548326412.jpg
വെള്ളമുണ്ട : നാഷണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമവും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും ഗോത്ര ജനവിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന ജൈവ വയനാടൻ മഞ്ഞൾ കൃഷി പദ്ധതി മഞ്ചയുടെ വിത്ത് നടീൽ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. വെള്ളമുണ്ട 8/4 മുണ്ടക്കൽ കോളനിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കട്ടയാട് വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി സ്വാഗതം പറഞ്ഞു. ഡോ.സുഷ ഒ.വി. സി.എം.ഒ ജില്ല ആയുർവേദ ആശുപത്രി-കൽപ്പറ്റ)മുഖ്യപ്രഭാഷണം നടത്തി,ഡോ.അനീന ജിതേന്ദ്ര (ഡി.പി.എം നാഷണൽ ആയുഷ്മി ഷൻ-വയനാട്)പദ്ധതി വിശദീകരണം നടത്തി. ജുനൈദ് കൈപ്പാണി(ചെയർമാൻ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത്), പി. കല്യാണി (ചെയർപേഴ്സൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്) ജംഷീർ കുനിങ്ങാരത്ത് ( വൈസ് പ്രസിഡന്റ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്) ബാലൻ വെള്ളരിമ്മൽ (മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), പി.കെ അമീൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.എം അനിൽകുമാർ, സീനത്ത് വൈശ്യൻ, സൽമത്ത് ഇ.കെ.അമ്മദ് കൊടുവേരി, .മംഗലശ്ശേരി നാരായണൻ, ശ്രീമതി.കോകില കെ.ആർ, ഡോ.എബി ഫിലിപ്പ്, ഡോ. സിജോ കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുണ്ടക്കൽ കോളനിയിലെ ഒരേക്കർ സ്ഥലത്താണ് ഈ വർഷം പദ്ധതി നടപ്പിലക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ 10 ഗുണഭോക്തക്കളുടെ ഒരു ക്ലസ്റ്റർ രൂപികരി ച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഗുണഭോക്തക്കൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇതിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പ്, ദോശീയ തൊഴിലുറപ്പ് പദ്ധതി,വെള്ളമുണ്ട കൃഷി ഭവൻ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സുമനസ്സുകൾ ഈ പദ്ധതിക്ക് പിന്നിലുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *