തരിയോട് ജി എല്‍ പി സ്കൂളില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല
കാവുംമന്ദം: പുതിയ അധ്യയന വർഷത്തെ ആദ്യ ടേമിലെ എല്ലാ വിഷയങ്ങൾക്കും ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ നിർമ്മിക്കുന്നതിന് വേണ്ടി തരിയോട് ജി എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച പഠനോപകരണ നിര്‍മ്മാണ ശില്പശാല ഏറെ ശ്രദ്ധേയമായി. ഒരുങ്ങാം ഒരുക്കാം എന്ന പേരില്‍ സംഘടിപ്പിച്ച ശില്പശാല തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ മടത്തുവയല്‍ അദ്ധ്യക്ഷത വഹിച്ചു. പാഠ്യ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഒരു ശില്പശാല സ്കൂളില്‍ സംഘടിപ്പിച്ചത്. സഹായങ്ങളോടെ ബി ആര്‍ സി സ്പെഷലിസ്റ്റ് അധ്യാപകരും പങ്കാളികളായി. പഠന, പാഠ്യേതര മേഖലകളിൽ എന്നും മികച്ചു നിൽക്കുന്ന വിദ്യാലയമാണ് തരിയോട് ജി എല്‍ പി സ്കൂള്‍.
പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, എം പി ടി എ പ്രസിഡന്‍റ് ലീന ബാബു, രാധിക ശ്രീരാഗ്, എം പി കെ ഗിരീഷ്കുമാര്‍, സി സി ഷാലി, ഡെല്‍സി മെന്‍റസ്, സെലിന്‍ ലോപ്പസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി പി ശശികുമാര്‍ സ്വാഗതവും പി ബി അജിത നന്ദിയും പറഞ്ഞു.
Leave a Reply