ഭാരക്കുറവും അളവും അറിയാവുന്ന ന്യൂജൻ എൽ. പി. ജി സിലിണ്ടറുകൾ ഇനി വയനാട്ടിൽ ലഭിച്ചു തുടങ്ങും; ഇന്ത്യൻ ഓയിൽ കോർപറേഷൻ
കൽപ്പറ്റ; ഭംഗിയുള്ളതും തുരുമ്പെടുക്കാത്തതുമായ കംപ്പോസിറ്റ് എൽപിജി സിലിണ്ടറുകൾ നമ്മുടെ വീട്ടിലെ അടുക്കളകളെ കൂടുതൽ മനോഹരമാക്കുന്നു .ഇൻഡെൻ ഉപഭോക്താക്കൾക്ക് ഇനി രണ്ടാം കുറ്റി ആയോ പുതിയ കണക്ഷൻ ആയോ കമ്പോസിറ്റ് സിലിണ്ടറുകൾ എടുക്കാവുന്നതാണ് എന്നു ഇന്ത്യൻ ഓയിൽ സീനിയർ സെയിൽസ് ഓഫിസർ റെജീന ജോർജ്
അറിയിച്ചു. സിലിണ്ടറുകൾ കേരളത്തിലെ എല്ലാ ഇൻഡെൻ ഗ്യാസ്
ഏജൻസികളിലും ലഭ്യമാക്കും. ഭംഗിയുള്ളതും, തുരുമ്പെടുക്കാത്തതും, ഭാരം കുറഞ്ഞതുമായ സിലിണ്ടറുകളിൽ ഗ്യാസ് അളവ് അറിയാനുള്ള സംവിധാനം കൂടെ ഉൾപ്പെടുത്തീട്ടുണ്ട്. ചുമന്നുകൊണ്ട് പോകേണ്ടവർക്കും,ഫ്ലാറ്റിൽ താമസിക്കുന്നവർക്കും, മോഡിപിടിപ്പിച്ച
അടുക്കളകൾക്കും ഈ സിലിണ്ടറുകൾ കൂടുതൽ ഉപയോഗപ്പെടും. ഹൈഡൻസിറ്റി പോളിതിലേൻ ഉപയോഗിച്ചാണ് സിലിണ്ടർ നിർമാണം, ഫൈബർ ഗ്ലാസ്സ് കവചവും എച് ഡി പീ ഈ ഔട്ടർ ജാക്കറ്റും അളവറിയാനുള്ള മാർഗവും സുരക്ഷയും ഉറപ്പാക്കുന്നു. 10കിലോ 5കിലോ എന്നീ അളവുകളിൽ ഗ്യാസ് ലഭ്യമാണ് .
മാനന്തവാടി യിൽ നടന്ന ആദ്യ വിതരണ ഉദ്ഘാടനം
എൻ. ഐ ഷാജു
നിർവഹിച്ചു. ചടങ്ങിൽ
ഇന്ത്യൻ ഓയിൽ സീനിയർ സെയിൽസ് മാനേജർ
റെജീന ജോർജ്
സലിം കെ പി, പി എൻ ജ്യോതി പ്രസാദ് ,സാജിർ കെ. പി എന്നിവർ പങ്കെടെത്തു.
Leave a Reply