April 20, 2024

ലീഡ് കോളേജിൽ ജൂൺ ആറ് മുതൽ ത്രിദിന ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് ശിൽപ്പശാല

0
Img 20220602 171450.jpg
പാലക്കാട് :   ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് മേഖലയിൽ സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ആദ്യമായി പാലക്കാട് ലീഡ് കോളേജിൽ ജൂൺ 6 മുതൽ ത്രിദിന പ്രായോഗിക ശിൽപ്പശാല നടത്തുന്നു. കേരളത്തിലെ ഹോട്ടൽ – റസ്റ്റോറൻ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് പരിശീലനം.
 ഹ്യൂ ഹോ പാസ്പോർട്ട് എന്ന പേരിലാണ് ജൂൺ എട്ട് വരെ ത്രിദിന റസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കുന്നത്. .വിദേശയാത്രക്ക് പാസ്പോർട്ട് എന്നതുപോലെ ഭക്ഷ്യ മേഖലയിലെ നമ്മുടെ വികസന യാത്രകൾക്കുള്ള ഒരു പാസ്പോർട്ട് എന്ന രീതിയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പുതിയ ഭക്ഷ്യ സംസ്കാരവും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ വർഷങ്ങളായി പഠന – ഗവേഷണങ്ങൾ നടത്തുന്ന സ്റ്റാർട്ടാപ്പായ പാലക്കാട് ആസ്ഥാനമായ ഹ്യൂ ഹോ അഥവാ ഹൗസ് ഓഫ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനമാണ് ശിൽപ്പശാലക്ക് നേതൃത്വം വഹിക്കുന്നത്. പാരഗൺ ഗ്രൂപ്പ് ഓഫ് റസ്റ്റോറൻ്റ് മാനേജിംഗ് ഡയറക്ടർ സുമേഷ് ഗോവിന്ദ്, വേൾഡ് ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡറും അന്തർദേശീയ സംരംഭക പരിശീലകനും ലീഡ് കോളേജ് ചെയർമാനുമായ ഡോ.തോമസ് ജോർജ്, രാജ്യത്തുടനീളം മൂന്ന് പതിറ്റാണ്ടോളമായി ഫുഡ് ഫെസ്റ്റിവലുകൾക്ക് നേതൃത്വം നൽകുന്ന കൊച്ചി മാരിയറ്റ് ഹോട്ടൽ ഷെഫ് സജി അലക്സ്, റസ്റ്റോറൻ്റ് കൺസൾട്ടൻ്റും വ്ളോഗറുമായ മൃണാൾ ദാസ് വെങ്ങലത്ത്, ഫുഡ് സേഫ്റ്റി മെൻററും ഇൻഫ്ളുവൻസറുമായ വികാസ് മേനോൻ എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. 
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി എട്ട് മണി വരെയാണ് പരിപാടി.ഒഴിവ് സമയത്ത് കോളേജിലെ ടർഫ് ,സ്വിമ്മിംഗ് പൂൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. 
ഭക്ഷ്യ മേഖലയിലെ സംരംഭകർ,
ഹോട്ടൽ മാനേജ്മെൻ്റ് പ്രൊഫഷലുകൾ,ജീവനക്കാർ,
ഭക്ഷ്യ സുരക്ഷാ മേഖലയിലുള്ളവർ.
റസ്റ്റോറൻ്റ് രംഗത്തുള്ളവർ,
തൊഴിലാളികൾ .
ഈ രംഗത്തെ വിദ്യാർത്ഥികൾ, ഗവേഷകർ,കൾസൺട്ടിംഗ്‌ മേഖലയിലുള്ളവർ,ബേക്കറി-ഫുഡ് ടെക്നോളജി മേഖലയിലുള്ളവർ എന്നിവർക്ക് പങ്കെടുക്കാം.മൂന്ന് ദിവസത്തെ വിദഗ്ധരുടെ സെഷനുകൾക്കൊപ്പം മറ്റ് വിദഗ്ധരുമായി ചർച്ച ,സംവാദം, ഗ്രൂപ്പ് ബിൽഡിംഗ് എന്നിവക്കവസരമുണ്ടാകും.
മൂന്ന് ദിവസം ഭക്ഷണം, താമസം, വിനോദ പരിപാടികൾ, ടർഫ് ഗെയിംസ്, സ്വിമ്മിംഗ് സൗകര്യങ്ങൾ ,
തുടർ പ്രവർത്തനങ്ങളിൽ പങ്കാളിത്തം എന്നിവക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്. 91 94 96 00 45 42.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *