കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു : ഒരാൾ മരണപ്പെട്ടു
പനമരം : കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് ബൈക്കുകളിലും, ഒരു സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. ബൈക്ക് യാത്രികനായ കൈതക്കല്‍ കരിമ്പനക്കല്‍ കെ.സി സുനില്‍ (38) ആണ് മരിച്ചത്.ഇദ്ദേഹ ത്തിന്റെ മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിലാണുള്ളത് . കാര്‍ യാത്രികരായ കൊണ്ടോട്ടി മേലേപറമ്പ് കാവുങ്കല്‍ കരിമന്നത്ത് വീട്ബഷീര്‍(32) , അബൂബക്കര്‍ (80), മുബഷീറ (18), ആമിന (80) എന്നിവര്‍ക്കും, സ്‌കൂട്ടര്‍ യാത്രകനായ കൈതക്കല്‍ സ്വദേശി ഉമൈസ് (34) നും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്.
Leave a Reply