March 29, 2024

ബഫർ സോൺ പ്രഖ്യാപനം പുന : പരിശോധിക്കണമെന്ന് ജനതാദൽ (എസ് )

0
Img 20220606 Wa00642.jpg
കൽപ്പറ്റ : ബഫർ സോൺ സംരക്ഷിത വനമേഖല ഒരു കിലോമീറ്റർ പരിതിയാക്കണമെന്ന കോടതി വിധി പുനപരിശോധിക്കണമെന്ന് ജനതാദൾ (എസ് ) വയനാട് ജില്ലാ കൺവെൻഷനിൽ ആവശ്യപ്പെട്ടു. വനമേഖലയുടെ ഒരു കിലോമീറ്റർ 

 എയർ ഡിസ്റ്റൻസ് ബഫർസോൺ പരിധിയിൽ വന്നാൽ വയനാട് ജില്ലയിലെ ഒട്ടുമിക്ക കൃഷിയിടങ്ങളും,ജനവാസ മേഖലയും ഈ പരിധിയിൽ വരുന്നതിനാൽ ജില്ലയിലെ ജനജീവിതം ദുരിത പൂർണ്ണമാകും.
സർഫാസി ആക്ട് പ്രകാരം കുടിശ്ശികയായ കാർഷിക വായ്പയുടെ പേരിൽ ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം ഉപേക്ഷിക്കുക, കർഷകരുടെ മുഴുവൻ കടങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ കുര്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, ഇന്ദിരാ സുകുമാരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ ബാബു, സുബൈർ കടന്നോളി, ബാബു മീനം കൊല്ലി, മത്തായി കട്ടക്കയം, നിസ്സാർ പള്ളിമുക്ക്, അസീസ് മാനന്തവാടി, ബൈജു ഐസ്ക്, കുര്യാക്കോസ് കെ. വി, പ്രേമ രാജ് ചെറുകര, ഫ്രാൻസിസ് പുന്നോലി,ആസിം പനമരം ടി.ഡി ജോസ്, രാജൻ ഒഴകോടി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *