April 24, 2026

ഉമാ തോമസിന്റെ വിജയം ജനാധിപത്യ മതേതര കേരളം ആഗ്രഹിച്ച വിജയമാണെന്ന് മുസ്ലിംലീഗ്

0
IMG-20220606-WA00662.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തൃക്കാക്കരയില്‍ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വിജയം ജനാധിപത്യ മതേതര കേരളം ആഗ്രഹിച്ച വിജയമാണെന്ന് മുസ്ലിംലീഗ് കല്‍പ്പറ്റ നിയോജകമണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.18 മന്ത്രിമാരും 60 എംഎല്‍എമാരും ഓരോ വീടുകളിലും കയറിയിറങ്ങിയിട്ടും 25,000 ത്തിലധികം വോട്ടിന് ഭൂരിപക്ഷം ലഭിച്ചത് ദുര്‍ഭരണവും വര്‍ഗീയ ഫാസിസവും വോട്ടര്‍മാര്‍ എതിര്‍ക്കുന്നു എന്നതാണ് അര്‍ത്ഥമാക്കേണ്ടത്. കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മത വര്‍ഗീയ ഫാസിസത്തെ കൂട്ടമായി എതിര്‍ത്തു ജനാധിപത്യ ചേരിക്കുണ്ടാക്കിയിട്ടുള്ള വിജയം അഭിനന്ദനാര്‍ഹമാണ്.ഈ രീതിയില്‍ ഒറ്റക്കെട്ടായി മതേതര ജനാധിപത്യ വിശ്വാസികള്‍ നിന്നാല്‍ ഐക്യജനാധിപത്യമുന്നണിയും കോണ്‍ഗ്രസും വീണ്ടും അധികാരത്തില്‍ വരുമെന്നും മുസ്ലിം ലീഗ്.മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജൂണ്‍ 22നടത്തുന്ന ജില്ലാ സന്ദര്‍ശന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന് യോഗം തീരുമാനിച്ചു.പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടീ ഹംസ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലത്തിലെ നിരീക്ഷികനും ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായ ടി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.പി കെ അബൂബക്കര്‍, എന്‍കെ റഷീദ്,കെകെ ഹനീഫ,ഏകെ റഫീക്ക്,സിടി ഉനൈസ്, ഫായിസ്,റുഖിയ ടീച്ചര്‍, പ്രസംഗിച്ചു. സലിം മേമന പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ വിശദീകരിച്ചു. പഞ്ചാര ഉസ്മാന്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *