ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാര്‍ക്ക് ഫീസ് ഇളവ്
ബത്തേരി : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശന ഫീസില്‍ 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും 2022- ജൂൺ എട്ട് മുതൽ ആയത് നിലവിൽ വന്നു.ആയതിൻ്റെ ജില്ലാതല ഉത്ഘാടനം ഡിടിപിസി മെമ്പർ സെക്രട്ടറി അജേഷ് . കെ. ജി സുൽത്താൻ ബത്തേരി ടൗൺ സ്ക്വയറിൽ വെച്ച് നിർവഹിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകും മുതിർന്ന പൗരന്മാരുടെ യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ഉപകരിക്കുന്നതാണ്. കേന്ദ്രം മാനേജർ പ്രവീൺ പി പി, വിജയൻ എന്നിവർ പങ്കെടുത്തു.
Leave a Reply