August 28, 2026

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പാമേള സംഘടിപ്പിച്ചു

0
IMG-20220608-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: ആസാദി കാ അമൃദ്മഹോത്സവ് ആലോഷത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം ജൂണ്‍ ആറ്  മുതല്‍ 12 വരെ ഐക്കോണിക് വീക്ക് ആയി ആചരിക്കുകയാണ്. ഇതോടനുബന്ധിച്ച് ആണ് എസ് എല്‍ ബി സി യുടെ ആഭിമുഖ്യത്തില്‍ ബാങ്കുകളും സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുത്ത വായ്പ മഹോല്‍സവം ലീഡ് ബാങ്ക് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വായ്പ മഹോല്‍സവം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ് അധ്യക്ഷത വഹിച്ചു.വിവിധ ബാങ്കുകളിലായി വായ്പ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് സാങ്ഷന്‍ കൈമാറി. വിവിധ സ്‌കീമുകളിലായി 82 – കോടി രൂപ വായ്പയാണ് വിതരണം ചെയ്തത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ ഇ.കെ.രജ്ഞിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍. കനറാ ബാങ്ക് സൗത്ത് മേഖലാ അസി.ജനറല്‍ മാനേജര്‍ വി.സി.സത്യപാല്‍, നബാര്‍ഡ് ഡിഡിഎം വി.ജിഷ, പ്രമുഖ ബാങ്കുകളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബാങ്കിംഗ് അനുബന്ധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മ്മാരായ കെ.ശശിധരന്‍ നായര്‍, വി.സിന്ധു, കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരന്‍ കെ.അസീസ് കുരുടന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *