April 20, 2024

കാർഷിക മേഖലയിൽ നൂതന പരീക്ഷണവും ന്യൂജെൻ തരംഗവുമായി റോയി ആന്റണി

0
Img 20220612 Wa00022.jpg
 പുൽപ്പള്ളി: ബഹു വിള കൃഷിയിൽ പരീക്ഷണം നടത്തി വിജയഗാഥ സൃഷ്ടിച്ച റോയിയുടെ പെരുമ അനുകരിച്ച് കാർഷിക ലോകം.
ശശിമല കവളക്കാട്ട് റോയി ആന്റണിയുടെ പരീക്ഷണം കാർഷിക മേഖലക്ക് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. റബർ തോട്ടത്തിൽ കാപ്പി യുംകൂടെ കൃഷി ചെയ്ത് ഇരട്ടി ലാഭം നേടാമെന്ന പുത്തൻ കൃഷി രീതിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒട്ടേറെ കാർഷിക പരീക്ഷണം നടത്തിയ റോയിയുടെ കൃഷിരീതിയെക്കുറിച്ച്
വായിക്കാം.
റിപ്പോർട്ട്: ദീപാ ഷാജി പുൽപ്പള്ളി…..
കൃഷിയിൽ പൂർവികരായി പിന്തുടർന്നുവന്ന രീതികളിൽ നിന്നും വ്യത്യസ്തമായ ആശയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ റോയി ആന്റണി നല്ലൊരു പ്ലാന്ററാ യിരുന്ന തന്റെ പിതാവിൽ നിന്നും ആവശ്യമായ കൃഷിരീതികൾ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു .
 ആ അറിവിൽ നിന്നും കൃഷി മേഖലയിൽ വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യുക എന്ന ആശയവുമായി റോയി തന്റെ ഇരുപത് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു.
 ബഹുവിള കൃഷിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് റോയ് കൃഷിയിൽ നൂറുമേനി വിളവ് കൊയ്യാൻ ആരംഭിച്ചത്.
 ആദ്യപടിയായി നീലഗിരിയിലെ കൃഷിയിടത്തിൽ നിന്നും റോയിസ് സെലക്ഷൻ കാപ്പി വികസിപ്പിച്ചെടുത്തു. അറബിക്കാ ഇനത്തിൽപ്പെട്ട ഈ കാപ്പി 30 മുതൽ 80 ശതമാനം വരെ തണൽ ആവശ്യമുള്ളതിനാൽ റബ്ബർ തോട്ടങ്ങളിൽ ഏറ്റവും മികച്ച ഇടവിള കൃഷിയായി റോയ്സ് സെലെക്ഷൻ മാറിക്കഴിഞ്ഞു.മറ്റു അറബിക്ക ഇനങ്ങളെ അപേക്ഷിച്ചു രോഗപ്രേധിരോധശേഷി ഇവക്കുണ്ട്,കാപ്പിക്കുരുവിന് നല്ല വലിപ്പവും, തൂക്കവും ഉള്ളതിനാൽ ഫസ്റ്റ് ഗ്രേഡിൽ വിൽക്കുന്നതിനും കയറ്റുമതി സാധ്യതയും കൂടുതലായുണ്ട്. 
 റബറിന്റെ വില തകർച്ച നേരിടുന്ന കർഷകർക്ക് ആശ്വാസമാണ് റോയിസ് സെലക്ഷൻ കാപ്പി.
പൊക്കം കുറഞ്ഞ ഇനത്തിൽപെട്ട ഈ കാപ്പി റബർ തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്ത് വഴി ഒരേക്കറിൽ 1.5 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടായ സന്തോഷത്തിലാണ് റോയ്.
റോയുടെ ഫാമിൽ നിന്നും കാപ്പി തൈകൾ വാങ്ങി ക്കുന്നതിനും, ഇവിടുത്തെ വ്യത്യസ്തമായ കൃഷിരീതികൾ പഠിക്കുന്നതിനും ധാരാളമാ ളുകളാണ് സ്വദേശത്തും, വിദേശത്തും നിന്നും ഇവിടെ എത്തിച്ചേരുന്നത്.
 പത്തുവർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ റോയി വികസിപ്പിച്ചെടുത്ത റോയി സെലക്ഷൻ കാപ്പി തൈ കൾക്ക് കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക ഗോവ ഇവിടങ്ങളിലേക്കും ധാരാളം ആവശ്യക്കാർ ഏറിവരുന്നു ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി .ഇടനിലക്കാരെയും, നഴ്സറികളെയും മാറ്റിനിർത്തി എവിടെയാണെങ്കിലും കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ എത്തിച്ചു നൽകുന്ന സംവിധാനം 
ഈ കർഷകനുണ്ട്.
 റബർ മരത്തിൽ മുരിങ്ങ കാലിലൂടെ കുരുമുളക് വള്ളികൾ കയറ്റി അധിക വരുമാനം ഉറപ്പ് വരുത്തുന്നു..
 കാർഷിക രംഗത്തെ പ്രതിസന്ധികൾ വിലക്കുറവും, വിളനാശവും,വരൾച്ചയും കൊണ്ട് ദുരിതത്തിലായ വയനാടൻ ജനത ക്ക് ആശ്വാസമാണ് റോയി ആന്റണിയുടെ കൃഷി രീതികൾ.
 സമ്മിശ്ര കൃഷിയുടെ അനുകരണീയ മാതൃകയാണ് റോയിയുടെ ഓരോ കൃഷി രീതികളും.
 ഓർഗാനിക് സർട്ടിഫിക്കേഷൻ കൃഷി തോട്ടത്തിന് ലഭ്യമായിട്ടുണ്ട്.
പച്ചക്കറി പോലെ തന്നെ ഈ കൃഷിയിടത്തിൽ പക്ഷി- മൃഗാദികളെയും വളർത്തുന്നു.
കപ്പ, ചോളം,ക്യാബേ, ക്യാരറ്റ്, ചേമ്പ്,, കാച്ചിൽ, പുതിന, കൂർക്ക,ഇഞ്ചി, വെള്ളരി, പടവലം, കാന്താരി, മഞ്ഞൾ,ഏലം, മീൻ, തേനീച്ച, താറാവ്,കാടക്കോഴി,കരിം കോഴികൾ, നാടൻ പശുക്കൾ , അടുകൾ, തീറ്റ പുൽ കൃഷി, ഓർക്കിഡ് നേഴ്സറി, മുയൽ, മുട്ടക്കോഴികൾ ഇവയെ ല്ലാം റോയിയുടെ കൃഷിതോട്ടത്തിലെ പ്രധാ ന വരുമാന മാർഗ്ഗങ്ങളാണ്.
യന്ത്ര വൽകൃത കൃഷി യാണ് റോയ് അവലംഭിച്ചു വരുന്നത്.
കാടുവെട്ടാൻ, വിളകൾ നടാൻ, നിലം ഉഴുതു മറിക്കാൻ, കപ്പ കൂടം വെട്ടാൻ എന്നിങ്ങനെ നിരവധി ആവശ്യത്തിന് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നു.
ജലസേചന സൗകര്യവും, മഴ വെള്ള സംഭരണിയും കൃഷിയിടത്തിൽ ഉപയോഗ പെടുത്തി പോരുന്നു.
കൃഷിക്ക് ആവശ്യമായ മീൻ വളം, കോഴി വളം, ഗോമൂത്ര വളം എന്നിവ റോയ് ഇവിടെ നിർമ്മിച്ചെടുക്കുന്നു .
ഇവിടെ ഉത്പാധിപ്പിക്കുന്ന കപ്പ യന്ത്ര സഹായത്തോടെ അറിഞ്ഞുണക്കിയ വാട്ട് കപ്പ , ഈ തോട്ടത്തിലെ തേങ്ങ ഉണക്കി ആട്ടി എടുത്ത എണ്ണ, , കുരുമുളക്, കാപ്പി പൊടി ഇവയെല്ലാം തനിമ നിലനിർത്തി കൊണ്ട് റോയ് തന്നെ വിപണനം നടത്തുന്നു.
വരും കാലങ്ങളിൽ റോയി യുടെ കൃഷി രീതികൾ പുതിയ തലമുറക്കൊരു അനുകരണീയ മാതൃ കയും, നല്ല വരുമാന മാർഗ്ഗവമാണ് .
പുൽപ്പള്ളി, ശശിമല കവളക്കാട്ട് ആന്റണി – ബ്രിജീത്ത ദമ്പതികളുടെ മകനാണ് റോയ്.
 ഇവിടുത്തെ കൃഷികളുടെ എല്ലാം മേൽനോട്ടം ഭാര്യ അന്നയ് ക്കാ ണു ള്ളത് . മക്കളായ റിറ്റയും, റോസനും, ക്ലാരയും, 
അന്റണിയും റോയിക്ക് പ്രോത്‌ സാഹനവുമായി ഒപ്പം തന്നെയുണ്ട് .
കോൺടാക്ട് നമ്പർ :- +919447907464.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *