April 24, 2024

വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
Img 20220613 Wa00272.jpg
മാനന്തവാടി :
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് മാനന്തവാടിയില്‍ ഒ. ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
സ്ത്രീ സംരംഭകര്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ വിതരണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുപ്പതോളം സ്വയം തൊഴില്‍ സംരഭകര്‍ക്ക് ഒരുകോടിയിലധികം രൂപ സ്വയം തൊഴില്‍ വായ്പയായി നല്‍കി. മികച്ച സംരംഭകയായി തിരഞ്ഞെടുത്ത എസ്. സിന്ധുവിനെ മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ ചടങ്ങില്‍ ആദരിച്ചു. 
സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ ശാക്തീകരണം മുന്‍നിര്‍ത്തി സ്ത്രീകള്‍ ആരംഭിക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോതസാഹിപ്പിക്കുന്നതിന് ലളിതമായവ്യവസഥകളോടെ സ്വയംതൊഴില്‍ വായ്പ, മൈക്രോ ഫിനാന്‍സ് വായ്പ, വിദ്യാഭ്യാസവായ്പ എന്നിവ വനിതാ വികസന കോര്‍പ്പറേഷനിലൂടെ ലഭ്യമാക്കുന്നുണ്ട്. കൂടാതെ മിത്ര 181 ഹെല്‍പ്പ് ലൈന്‍ പദ്ധതി, പ്രൊഫഷണല്‍ ഗ്രൂമിംഗ് അക്കാദമി (റീച്ച്), ഷീ പാഡ് പദ്ധതി തുടങ്ങിയ പദ്ധതികള്‍ സ്ത്രീകള്‍ക്കായി കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസഥാന സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.ഡി അരുണ്‍കുമാര്‍, വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു, റീജിയണല്‍ മാനേജര്‍ കെ. ഫൈസല്‍ മുനീര്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചെയര്‍മാന്‍ ഫാ. പൗലോസ് കൂട്ടാല ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *