October 11, 2024

സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം:പി പി ആലി

0
Img 20220613 Wa00282.jpg
 കല്‍പ്പറ്റ: വയനാട് ജില്ലയിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവല്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തി കൊണ്ട് സമരങ്ങളെ ഇല്ലാതാക്കാമെന്ന് പോലീസും പിണറായി സര്‍ക്കാരും വ്യാമോഹിക്കേണ്ട എന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. സമാധാനപരമായി സമരം ചെയ്ത ഐഎന്‍ടിയുസി യൂത്ത് വിംങ്ങിന്റെ നൂറുകണക്കിന് പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാടന്‍ ജനതയുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന ബഫര്‍ സോണ്‍ ദൂപരിധി പുനര്‍നിര്‍ണയിക്കുക, വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐഎന്‍ടിയുസി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടന്‍ ജനതയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ബഫര്‍സോണ്‍ വിഷയത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയും മുന്നണിയും പ്രഹസന സമരങ്ങള്‍ നടത്തിക്കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഒരിടപെടലും നടത്തുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് താരിഖ് കടവന്‍ അധ്യക്ഷത വഹിച്ചു. ജയപ്രസാദ്,നജീബ് പിണങ്ങോട്,ഗിരീഷ് കല്പറ്റ, രാജേന്ദ്രന്‍,മോഹന്‍ദാസ് കോട്ടക്കൊല്ലി,ഷിജു പൗലോസ്, അരുണ്‍ ദേവ്,സന്തോഷ് എക്‌സല്‍ എന്നിവര്‍ സംസാരിച്ചു….മനു ജോയ്,നൗറിസ് മേപ്പാടി, ഷിജു ഗോപാലന്‍, ഡിന്റോജോസ്, ഹര്‍ഷല്‍ കോന്നാടന്‍,ലിബിന്‍,ഷൈജു മീനങ്ങാടി,അല്‍ജിത് പാക്കം,വിനോദ് ബത്തേരി, അജിത്, മുള്ളന്‍ കൊല്ലി, നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *