June 10, 2026

ബഫർ സോൺ : ശ്രേയസ് ബത്തേരിയിൽ ജനകീയ പ്രക്ഷോഭ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

0
IMG-20220613-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബഫർ സോൺ വിജ്ഞാപനം മൂലം വയനാട് ജില്ലയ്ക്ക് നേരിടാൻ പോകുന്ന അതീവ ഗുരുതര പ്രത്യാഘാതങ്ങളെ പൊതുസമൂഹത്തലും  സുപ്രീം കോടതി മുമ്പാകെയും എത്തിക്കുന്നതിന്റെ ഭാഗമായി ശ്രേയസ് ബത്തേരിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രക്ഷോഭ റാലിയും, പൊതു ജനസമ്മേളനവും സംഘടിപ്പിച്ചു.

 ബഫർസോൺ പ്രഖ്യാപനത്തിന്റെ വിപത്തുകളെ ഒറ്റക്കെട്ടായി നേരിടണമെന്ന് വിവിധ രാഷ്ട്രീയ- സാമൂഹ്യ – സാംസ്കാരിക മേഖലയിലെ നേതാക്കൾ പ്രഖ്യാപിച്ചു.
യോഗത്തിന് ബത്തേരി രൂപത അധ്യക്ഷൻ അഭി. ഡോ. ജോസഫ് മാർ തോമസ് തിരുമേനി അധ്യക്ഷതവഹിച്ചു.സുൽത്താൻ ബത്തേരി എം.എൽ.എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി.കെ രാമചന്ദ്രൻ, അഡ്വക്കേറ്റ് രതീഷ് പുതുക്കാട്, പി.പി അയൂബ്. ഗഫൂർ വെണ്ണിയോട്, പി.എം ജോയി, .പ്രശാന്ത് മലവയൽ, . സോമനാഥൻ , കെ. ജെ ദേവസ്യ, ആരിഫ്, ടി. എൽ സാബു, ബഷീർ, ബത്തേരി രൂപത വികാരി ജനറാൾമാരായ ഫാ.മാത്യു അറബാൻകുടിയിൽ, ഫാ.സെബാസ്റ്റ്യൻ കീപ്പള്ളിയിൽ, അഡ്വ. ഫാ.ബെന്നി ഇടയത്ത് ഫാ. ഫിലിപ്പ് മുട്ടംപള്ളികുഴിൽ എന്നിവർ സംസാരിച്ചു. ബത്തേരി രൂപതയുടെ യുവജന വിഭാഗവും,ഐടെക്, അൽഫോൻസാ കോളേജ്, ബി എഡ് കോളേജ്, എം. സി. എ എന്നിവിടങ്ങളിൽ നിന്നുള്ളവരും ശ്രേയസ് കുടുംബാംഗങ്ങളും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *