ആനുകൂല്യ നിഷേധങ്ങൾ തുടർക്കഥയാകുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ഇടതു സർക്കാറിൻ്റെ തുടർ ഭരണത്തിൽ ആനുകൂല്യനിഷേധങ്ങൾ തുടർക്കഥയാകുന്നുവെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആരോപിച്ചു.. ലീവ് സറണ്ടർ മരവിപ്പിച്ച ഉത്തരവ് ദീർഘിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ കെ.ടി ഷാജി അധ്യക്ഷത വഹിച്ചു.കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കാതെയും, ലീവ് സറണ്ടർ നിഷേധിച്ചും, മെഡിസെപ്പ് നീട്ടിക്കൊണ്ട് പോയും ജീവനക്കാരോടുള്ള വഞ്ചന ഇടതു സർക്കാർ തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എൻ.ജെ.ഷിബു, ഇ.എസ് ബെന്നി, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, എം.ജി.അനിൽകുമാർ, സി.എച്ച് റഫീഖ്, കെ.ഇ.ഷീജമോൾ, എം.നസീമ, കെ.വി.ബിന്ദുലേഖ, ഇ.വി.ജയൻ, കെ.പി.പ്രതീപ, സജി ജോൺ, വി.ആർ.ജയപ്രകാശ്, ടി.അജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ഗ്ലോറിൻ സെക്വീര, സി.ആർ.അഭിജിത്ത്, എം.എ.ബൈജു, സിനീഷ് ജോസഫ്, എം.എസ്.രാകേഷ്, പി.ജെ.ഷിജു, ടി.പരമേശ്വരൻ, എ.സുഭാഷ്, വി.എസ്.ശരത്ത്.വി.ജെ.ജിൻസ് തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply