October 14, 2026

പട്ടാപകൽ കടുവ ആടിനെ ആക്രമിച്ചു

0
IMG-20220617-WA00382.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: വയനാട് തിരുനെല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി പട്ടാപകൽ കടുവ ആടിനെ ആക്രമിച്ചു.നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ബേഗൂർ റെയ്ഞ്ചിലെ ബേഗൂർ സെക്ഷനിലെ ബാവലി ഷാണമംഗലം അടിയ കോളനിയിലെ വെള്ളയുടെ മൂന്ന് വയസ് പ്രായമായആടിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ആക്രമിച്ചത്.

ആടിൻ്റെ കഴുത്തിനും കാലിനും മാരകമായി പരിക്കേറ്റു.ആടിനെ ആക്രമിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന യുവതിക്ക് നേരെയും കടുവ ചാടിയടുത്തെങ്കിലും യുവതിയുടെ അലർച്ചയിൽ കടുവ പിൻന്മാറുകയായിരുന്നു. പ്രദേശത്ത് കടുവയുടെ ആക്രമണം പതിവാണ്.കഴിഞ്ഞ മാസം തൊട്ടടുത്ത വിട്ടിലെ കൂട്ടിൽ നിന്നും ഗർഭിണിയായ ആടിനെ കടുവ കൊന്നിരുന്നു. ഈ ആടിനും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സന്തോഷ് ടി ആർ, ബീറ്റ്ഫോറസ്റ്റർമാരായ ജോസ് വിൻസെൻ്റ്, ശ്രീലേഖ കെ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ആടിനെ ചികിത്സക്കായി മാനന്തവാടി വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *