April 20, 2024

ഐ.ഇ.സി.എ. മെറ്റീരിയൽ സ്റ്റഡി ശിൽപ്പശാല സംഘടിപ്പിച്ചു

0
Img 20220620 Wa00342.jpg

കൽപ്പറ്റ: ഇൻ്റീരിയർ എക്സിറ്റീരിയർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഐ.ഇ.സി.എ.വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
മെറ്റീരിയൽ സ്റ്റഡി ശിൽപ്പശാല സംഘടിപ്പിച്ചു.വൈബ്സ് 2022 എന്ന പേരിൽ പൂത്തൂർ വയൽ സ്വാമി നാഥൻ ഫൗണ്ടേഷനിലായിരുന്നു പരിപാടി. 
25 ഇൻ്റീരിയർ എക്സിറ്റീരിയർ കോൺട്രാക്ടർമാർ ചേർന്നാണ് സംഘടന. 2018- മുതലാണ് 
 വയനാട്ടിൽ പ്രവർത്തനമാരംഭിച്ചത്. വയനാട്,മലപ്പുറം, എറണാകുളം, , കാസർഗോഡ്, കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഇപ്പോൾ ഐ.ഇ.സി.എ.യുടെ ഭാഗമാണ്. 
ഡിസൈനിംഗ്,കൺസൾട്ടൻസി,
മെറ്റീരിയൽ വിതരണം,ജോലികൾ എന്നിവ പ്രധാനമായും സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നത്. 
മേഖലയിലെ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കുന്നതിനും വിപണിയിലെ ചൂഷണം ഒഴിവാക്കുന്നതിന് ഇടപെടൽ നടത്താനും ഈ മേഖലയിലുള്ളവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും സംഘടനക്ക് കഴിഞ്ഞിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.
ശിൽപ്പശാല ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ. ഇ.സി.എ. വയനാട് ചാപ്റ്റർ സമി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടാ ടി.സി. സജി, എ.ആർ. അഭിരാമി, പി.ഡി.സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും സമ്മാനവിതരണവും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *