September 22, 2026

കൊടി തോരണങ്ങൾ തകർത്ത സംഭവത്തിൽ എൻസിപി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

0
IMG-20220625-WA00442.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് കൽപ്പറ്റയിൽ കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടിയത് കോൺഗ്രസിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് എൻസിപി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.എം പി ഓഫീസ് ആക്രമിച്ച വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അപലപിക്കുകയും മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സംസ്ഥാന ജില്ലാ കമ്മിറ്റികൾ അക്രമത്തെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ കൽപ്പറ്റയിൽ ക്രമസമാധാനപാലന നിയമങ്ങളെ വെല്ലുവിളിച്ചും ഗതാഗതം സ്തംഭിപ്പിച്ചുo ആംബുലൻസ്കളെ പോലും കടത്തിവിടാതെ മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ടും കൽപ്പറ്റയിൽ കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടിയത് ജനാധിപത്യ കേരളത്തിനും രാഹുൽ ഗാന്ധിക്ക് എംപിക്കും നാണക്കേടും അവമതിപ്പും ഉണ്ടാക്കിയെന്ന് എൻസിപി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു .
 ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷ വഹിച്ചു സംസ്ഥാന ജില്ലാ നേതാക്കളായ സിഎം ശിവരാമൻ , ഡോ: എം പി അനിൽ, കെ പി ദാമോദരൻ, പി അശോകൻ, റെനിൽ കെ വി, അഷറഫ് പോയിൽ, കെ പി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, സലിം കടവൻ, അഡ്വ: കെ ശ്രീകുമാർ, ജോണി കൈതമറ്റം, ബേബി പെരുംബിൽ, ഷിംജിത്ത് പീറ്റർ, അഡ്വ: യു ബേബി, ടി നളിനാക്ഷൻ, ഷൈജു മുള്ളൻകൊല്ലി, ജോർജ് പാടിച്ചിറ,കെ മുഹമ്മദലി, പി ടി ശശി, രാജൻ മൈക്കിൾ, കെ ബാലൻ , ജോഷി ജോസഫ്, മമ്മൂട്ടി എളംഖോള്ളി,എം കെ ബാലൻ, ഷാബു എ പി, എ കെ രവി, ടോണി ജോൺ, കമറുദ്ദീൻ കാജാ , അബ്ദുൽ റഹ്മാൻ , അഡ്വ: സണ്ണി പോൾ, ടി പി നൂറുദ്ദീൻ, തുടങ്ങിയവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രശ്നത്തിൽ ഉടൻ പരിഹാരം ഉണ്ടാക്കുവാനും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വയനാട് ജില്ലാ പോലീസ് മേധാവിയെ കണ്ടു പരാതി സമർപ്പിക്കുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *