April 23, 2024

സിപിഎം ബന്ധം അവസാനിപ്പിക്കാൻ കോൺഗ്രസിന് തന്റെടം ഉണ്ടോ : ബിജെപി

0
Img 20220626 Wa00382.jpg
കൽപ്പറ്റ :രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കോൺഗ്രസിനു തന്റേടം ഉണ്ടോ എന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു ചോദിച്ചു. കേരളത്തിൽ തമ്മിലടിക്കുകയും, മറ്റുള്ള സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളായ മത്സരിക്കുന്ന രീതിയാണ് സിപിഎമ്മും കോൺഗ്രസ്സും കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. ആകെയുള്ള മൂന്ന് ലോകസഭാ മണ്ഡലങ്ങളിൽ തമിഴ്നാട്ടിൽ നിന്നും ലഭിച്ച രണ്ട് ലോക്സഭാ മണ്ഡലങ്ങളും സഖ്യകക്ഷിയായ കോൺഗ്രസുമായി ചേർന്നുകൊണ്ടാണ് സിപിഎം ന് ലഭിച്ചത്. കഴിഞ്ഞ നിയമസഭ,ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിന് പുറത്ത് പിണറായി വിജയനും രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ ഇരുന്നുകൊണ്ടാണ് പ്രചരണം നയിച്ചത്. ഇപ്പോൾ കേരളത്തിൽ കോൺഗ്രസ്സും സിപിഎമ്മും നടത്തുന്ന പോർവിളികൾ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്നു ജനം തിരിച്ചറിയണം. ദേശീയതലത്തിൽ ബിജെപിയെ എതിരിടാൻ കോൺഗ്രസ്സും സിപിഎമ്മും ഒരേ തൂവൽ പക്ഷികളെ പോലെയാണ് ഒന്നിച്ചു നിൽക്കുന്നത് പൗരത്വ വിഷയത്തിലും, , 370 ആം വകുപ്പ് എടുത്തുകളഞ്ഞ് വിഷയത്തിലും, അഗ്നിപഥ് വിഷയത്തിലും എല്ലാം ഒരേ നിലപാടുകളാണ് കോൺഗ്രസ്സും സിപിഎമ്മും കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ദേശീയതലത്തിൽ ഒന്നായി പ്രവർത്തിക്കുന്ന ഇരുപാർട്ടികളും കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പൊറാട്ടുനാടകങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ വികാരം മനസ്സിലാക്കി സമയോചിതമായി ഇടപെടാൻ കേരളം ഭരിക്കുന്ന പിണറായി സർക്കാരിനോ വയനാട് എംപി ആയ രാഹുൽ ഗാന്ധിക്കോ സാധിക്കാത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ വിധി ഉണ്ടായത് എന്ന് എല്ലാവർക്കും അറിയാം. തങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ച ഏറ്റുപറഞ്ഞു കൊണ്ട് സിപിഎമ്മും കോൺഗ്രസ്സും ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സിപിഎമ്മിന്റെ അറിവോടെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത്.
 കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ബസ് ചാർജും കറണ്ട് ചാർജും വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിയുകയും മറുവശത്തു ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രി പുതിയ കാറുകൾ വാങ്ങി ധൂർത്തടിക്കുന്നതിൽ പ്രതിഷേധിക്കുന്നതായും ബിജെപി ജില്ലാ പ്രസിഡന്റ് പ്രസ്താവിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *