April 20, 2024

അക്രമം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണം :യൂത്ത് കോൺഗ്രസ്സ്

0
Img 20220626 Wa00392.jpg
കൽപ്പറ്റ: വയനാട് ജില്ലയിലെ സമാധാന അന്തരീക്ഷം തകർത്തതിൻ്റെ പൂർണ ഉത്തരവാദിത്വം സി.പി.എമ്മിനാണ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽഗാന്ധി എം.പി യുടെഓഫീസ് അക്രമിച്ചതിനെ തുടർന്നാണ് ജില്ലയിൽ രാഷ്ട്രീയ അസമാധാനത്തിലേക്ക് നീങ്ങിയത്. കല്പറ്റയിൽ നടന്ന സിപിഎമ്മിനെ പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസിൻറെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. രാഹുൽഗാന്ധി എം.പിയുടെ ഓഫീസിൽ നടന്ന അതിക്രമം തള്ളിപ്പറഞ്ഞു എന്നു പറയും.അതിക്രമം നടത്തിയ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് സി. പി എമ്മിൻ്റെ നേതാകൻമാർ പ്രസംഗിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് അക്രമത്തെ തള്ളി പറഞ്ഞ സി.പി.എം നപടിയെ യൂത്ത് കോൺഗ്രസ് വിശ്വസിക്കാത്തതും അതിക്രമം നടത്തിയവർക്കെതിരെ സംഘടന നടപടി എടുക്കാൻ പോലും ഇതുവരെ പാർട്ടി തയ്യാറായിട്ടില്ല. പൊതുജനമധ്യത്തിൽ ഒറ്റപ്പെട്ടു എന്ന സാഹചര്യം വന്നപ്പോൾ ഓഫീസ് ആക്രമണം തള്ളിപ്പറയുകയും അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകൾക്ക് എല്ലാ സംരക്ഷണവും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നത് സി.പി.എമ്മിൻ്റെ ഉന്നത നേതാക്കന്മാരാണ്. സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗത്തിൽ പാർട്ടിയുടെ ഔദാര്യം കൊണ്ടാണ് പ്രതികളെ റിമാൻ്റ് ചെയ്യാൻ കഴിഞ്ഞത് എന്നാണ് .കേരളത്തിലെ പോലീസിൻ്റെ ഇ കഴിവ്കേടാണ് ജില്ലയിൽ ഉണ്ടായ പ്രശ്നങ്ങൾ വഷളാക്കിയത് എന്ന യൂത്ത് കോൺഗ്രസ്സ് ആരോപണം ശരി വെക്കുന്നതാണ്. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ ജില്ലയിൽ ഉണ്ടായ ഏകോപനത്തെ എസ്എഫ്ഐയുടെ എംപി ഓഫീസ് ആക്രമണം മൂലം ഇല്ലാതെയാക്കുന്ന സാഹചര്യമുണ്ടായി. വയനാടിന്റെ സമാധാനന്തരീക്ഷം തകർക്കുന്ന ഇടപെടലുകളിൽ നിന്നും സി.പി.എം പിന്മാറണമെന്നും അതിക്രമത്തിന് മുതിർന്നവരെ നിലയ്ക്കുനിർത്താൻ പാർട്ടി തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *