August 27, 2026

വനമഹോത്സവം ജില്ലാതല ഉദ്ഘാടനം നാളെ

0
GridArt_20220630_1903149992.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 1 മുതല്‍ 7വരെ നടത്തുന്ന വനമഹോത്സവ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ  (ജൂലൈ 1)  രാവിലെ 10.30 ന് പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍  അധ്യക്ഷത വഹിക്കും. വയനാട് സാമൂഹ്യ വനവത്ക്കരണ വിഭാഗം, ടെറിട്ടോറിയല്‍ ഡിവിഷനുകള്‍, വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പൊതു സ്ഥലങ്ങളിലും വനത്തിനകത്തും വൃക്ഷത്തൈ നടീല്‍, പരിസ്ഥിതി സംരക്ഷണം, വന സംരക്ഷണം എന്നിവ സംബന്ധിച്ച ബോധവത്ക്കരണ പരിപാടികള്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം, പരിസര ശുചീകരണം തുടങ്ങിയ പ്രവൃത്തികള്‍ വന മഹോത്സവുമായ് ബന്ധപ്പെട്ട് സംഘടിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *