May 17, 2026

ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ഓണാഘോഷം 2022 സംഘടിപ്പിക്കുന്നു

0
IMG_20220904_122335.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുകര : ചെറുകര റിനൈസൻസ്  ലൈബ്രറിയുടെയും സഹ  സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ  ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ  കലാ കായിക മത്സര പരിപാടികളോടെ  സെപ്റ്റംബർ ഏഴ്  ബുധനാഴ്ച മുതൽ സെപ്റ്റംബർ 10 ശനിയാഴ്ച വരെ ഓണാഘോഷ   പരിപാടികൾ നടത്തപ്പെടുന്നു. ഏഴിന്   രാവിലെ 10 മണി മുതൽ ഗൃഹാങ്കണ  പൂക്കള മത്സരത്തോടെയാണ് ഈ വർഷത്തെ ഓണ പരിപാടി ആരംഭിക്കുന്നത്. സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും പായസ വിതരണവും കഴിഞ്ഞാൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക്  സമാപനം കുറിക്കും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *