April 18, 2024

മാനന്തവാടി രൂപത സുവർണ ജൂബിലി വർഷം പുൽപ്പള്ളി മരകാവ് സെന്റ്. തോമസ് ഇടവകയിൽ ആഘോഷിച്ചു

0
Img 20220906 Wa00132.jpg
പുൽപ്പള്ളി :ഇടവക ആഘോഷങ്ങൾക്ക് കെ. സി. വൈ. എം മരകാവ് യൂണിറ്റ് നേതൃത്വം നൽകി . രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ. ജെയിംസ് പുത്തൻപറമ്പിൽ പതാക ഉയർത്തുകയും തുടർന്ന് ഉദ്ഘാടനം നിർവ്വഹിക്കു കയും ചെയ്തു .കെ. സി. വൈ. എം പ്രസിഡന്റ് അൻസ തുണ്ടത്തിൽ, ആനിമേറ്റർ സിസ്റ്റർ ഡോ . ടിന്റു ( എം .എസ് .എം .ഐ ) , എന്നിവർ സംസാരിച്ചു..
കെ. സി. വൈ. എം മിന്റെ നേതൃത്വത്തിൽ വിവിധ കലാ – കായിക പരിപാടികൾ നടത്തി. 
കെ. സി. വൈ. എം അവതരിപ്പിച്ച ഫ്ലാഷ് മൊബ് ഏറെ ശ്രദ്ധേയമായിരുന്നു. 
പള്ളി കമ്മിറ്റി ഭാരവാഹികളായ ബാബു നമ്പുടാകം, റോബർട്ട്‌ കാട്ടാംകോട്ടിൽ, വിൽസൺ മാളിയേക്കൽ,തോമസ് കടുവനാൽ , വിവിധ സംഘടന പ്രതിനിധികൾ, മതാധ്യപകർ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ,
തുടങ്ങിയവരും നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *