March 28, 2024

നവദീപം ഗ്രന്ഥശാല ഓണാഘോഷം നടത്തി

0
Img 20220907 163959.jpg
പടിഞ്ഞാറത്തറ :  അരമ്പറ്റകുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ, വയോജനങ്ങൾ, വനിതകൾ, മുതിർന്നവർ എന്നിവർക്കായി വിവിധ മത്സരങ്ങൾ , ജനകീയ ലേലം, വടം വലി , ഓണ സദ്യ തുടങ്ങിയ ആഘോഷ പരിപാടി സാംസ്കാരിക സമ്മേളനത്തോടെ തുടക്കം കുറിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.ജെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു. കല്പറ്റ ബ്ലോക്ക് പഞ്ചാ: വൈസ് പ്രസിഡന്റ് പി..കെ. അബ്ദുറഹിമാൻ ഓണ സന്ദേശം നൽകി. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസന്റ് നസീമ അബൂബക്കർ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എ ജോസ് , ശകുന്തള ഷൺമുഖൻ എന്നിവർ ആശംസ പ്രസംഗം നടത്തി. നവദീപം ക്ലബ് സെക്രട്ടറി ഡെനീസ് സെബാസ്റ്റ്യൻ സ്വാഗതവും , ആഘോഷ കമ്മറ്റി കൺവീനർ നിധിൻ കൂവക്കൽ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *