April 26, 2024

തെരുവ് നായ ശല്യം രൂക്ഷംnസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം : കെ.സി.വൈ.എം മാനന്തവാടി രൂപത

0
Img 20220907 164128.jpg
മാനന്തവാടി : സംസ്ഥാനത്ത്  പലയിടങ്ങളിലായി വർദ്ധിച്ചുവരുന്ന  തെരുവുനായ ശല്യത്തിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. വിവിധയിടങ്ങളില്‍ വീണ്ടും തെരുവുനായകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന  സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം. അനേകം പേർ ചികിത്സയിലാകുകയും, ചിലരുടെ ജീവൻ തന്നെയും നഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നിസ്സംഗത  അവസാനിപ്പിക്കണമെന്നും, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ അടിയന്തിര പ്രാധാന്യത്തോടെ സ്വീകരിക്കണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ ആവശ്യപ്പെട്ടു. ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ സാമ്പിളുകൾ പോലും നോക്കാതെ, പാവപ്പെട്ട കർഷകരുടെ  പന്നികളെ കൊന്നൊടുക്കിയ സർക്കാരിന്റെ തീക്ഷ്ണത പേപ്പട്ടി വിഷബാധ പരത്തിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളുടെ കാര്യത്തിലും ഉണ്ടാകണമെന്നും, ചികിത്സിക്കായി ഉപയോഗിക്കുന്ന വാക്സിനേഷന്റെയും മറ്റും ഗുണനിലവാരം സർക്കാർ പരിശോധന വിധേയമാക്കണമെന്നും രൂപത സമിതി ആവശ്യപ്പെട്ടു. രൂപത വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംങ്കര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ അമ്പലത്തിങ്കൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപ്പറമ്പിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ആനിമേറ്റർ സി. സാലി സിഎംസി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *