May 17, 2026

സാമൂഹിക നവോത്ഥാനത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യം:സമദ് പൂക്കോട്ടൂർ

0
IMG_20220910_100649.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാകേരി: സാമൂഹിക നവോത്ഥാനത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യമാണെന്നും വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വയനാട് ജില്ലയിൽ നടത്തിവരുന്ന വിപ്ലവകരമായ പരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ നന്മ  ആഗ്രഹിക്കുന്നവരുടെ പിന്തുണ ഉണ്ടാവണമെന്നും സുന്നി  മഹൽ  ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ ഹുദവീ കോഴ്സ് ലോകോത്തര നിലവാരത്തിലുള്ള സമന്വയ വിദ്യാഭ്യാസ രംഗത്തെ മാതൃകാ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.
   വാകേരി  ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം തഖ്‌ വിയ-2022 ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
  മദ്രസ്സ  മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.ബിഷ്ർ മാസ്റ്റർ മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.പി.ടി.എ പ്രസിഡന്റ് അലി മാസ്റ്റർ പന്തിപ്പൊയിൽ അധ്യക്ഷനായി.കെ.കെ ഉമർ ഫൈസി, കെ.കെ.എം ഹനീഫൽ ഫൈസി, കെ.സി.കെ തങ്ങൾ, മുസ്ഥഫ ദാരിമി കല്ലുവയൽ, പി ഉമർ ഹാജി, ടി.മുഹമ്മദ് നായ്ക്കട്ടി, വി.കെ അബ്ദു റഹ്‌മാൻ ദാരിമി, കെ.എ നാസർ മൗലവി, ജാഫർ ഹൈത്തമി, സി.കെ ആരിഫ്, അഷ്റഫ്‌ ദാരിമി നെല്ലിയമ്പം, കെ.കെ സൈദലവി ഹാജി, കെ.ആലിക്കുട്ടി, നൗഫൽ വാകേരി, മൊയ്തു തരുവണ, സി.എച്ച് അലി ദാരിമി, അനീസ് വാഫി,മുഹമ്മദ് നൗഷാദ് മാനന്തവാടി,ബഷീർ പേരിയ,നാസർ മുട്ടിൽ, അബൂബക്കർ സിദ്ദീഖ് എടവണ്ണപ്പാറ സംബന്ധിച്ചു.റിയാസ് ഹുദവി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും എം.എ ഉസ്മാൻ ചുള്ളിയോട് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *