June 10, 2026

സ്റ്റേഷനറി കട കത്തി നശിച്ചു

0
IMG-20220912-WA00702.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ :കോളേരിയിൽ സ്റ്റേഷനറി കട കത്തിനശിച്ചു. ഹൈസ്കൂളിന് സമീപത്തുള്ള ഗോപിയുടെ ധ്യാൻ ഷോപ്പീസ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോട് കൂടിയാണ് സംഭവം. സമീപത്ത് താമസിക്കുന്ന വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി. സ്റ്റേഷൻ ഓഫീസ്സർ 
പി. കെ. ഭരതൻ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസ്സർമാരായ എൻ . ബാലകൃഷ്ണൻ ; എൻ. വി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ സി.കെ. നിസ്സാർ , കെ. എസ്. മോഹനൻ, കെ .ധനീഷ്, അഖിൽ രാജ് , സജ്ജീവ്, വിനീത് , ബാബു മാത്യു , ശശീന്ദ്രൻ , ബാലൻ എന്നിവർ ചേർന്ന് ഉദ്ദേശം ഒരു മണിക്കൂറോളം കഠിനപ്രയത്നം നടത്തിയാണ് തീയണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *