തെരുവ് നായ ശല്യം പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിക്കും :സംഷാദ് മരക്കാർ

കൽപ്പറ്റ :ജില്ലയിൽ വർധിച്ചു വരുന്ന തെരുവ് നായ ശല്യവും, തെരുവ് നായക്കളുടെ ആക്രമണങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൻ ആളുകൾക്ക് പരിക്ക് പറ്റിയതും ചർച്ച ചെയ്യാനും, എ.ബി.സി പദ്ധതി വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ചും, പദ്ധതിയിൽ ഗ്രാമ, ബ്ലോക്ക് ,മുൻസിപ്പാലിറ്റിക്കളുടെ ഏകോപനവും സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും. നിലവിലുള്ള എ.ബി.സി സെൻ്ററിൻ്റെ പ്രവർത്തനം എത്രയും വേഗത്തിൽ ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങളും. പുതിയ എ.ബി.സി സെൻ്ററുകൾ ജില്ലയിൽ ആരംഭിക്കുന്നതും അന്നത്തെ യോഗത്തിൻ ചർച്ച ചെയ്യും ,എ. ബി. സി പദ്ധതിയുടെ നടത്തിപ്പിന് ജില്ലയിലെ മൃഗസംരക്ഷണ ഓഫീസറെ നിർവഹണ ഉദ്യോഗസ്ഥനായും എകോപനം ജില്ലാ പഞ്ചായത്തിനുമായിരിക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരിക്കും പുതിയ എ.ബി.സി. സെൻറ്ററുകളുടെ നിർമ്മാണം നടത്തുക്ക.ജില്ലാ കലക്ടർ ,ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റുമാർ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.



Leave a Reply