മീനങ്ങാടി ഹോട്ടലില്‍ തീപിടുത്തം

മീനങ്ങാടി:മീനങ്ങാടിയിൽ ഹോട്ടലിൽ തീപിടുത്തം.പൂഴിക്കുത്ത് ബിരിയാണി സ്പോട്ടിനാണ് തീപിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണം. തീ പടരാതിരിക്കാന്‍ ജാഗ്രത തുടരുന്നു.നാട്ടുകാരെയും, ജീവനക്കാരെയും സ്ഥലത്തു നിന്ന് മാറ്റി. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.ഹോട്ടലില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉളളത് അപായ ഭീതി സൃഷ്ടിക്കുന്നുണ്ട്.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.



Leave a Reply