June 10, 2023

വയോ സെല്‍ഫി’ ഫോട്ടോ മത്സരം

0
IMG_20220923_184946.jpg
കൽപ്പറ്റ: വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ 2022ഒക്ടോബര്‍ ഒന്ന് ലോക വയോജന ദിനാചരണത്തിന്‍റെ ഭാഗമായി വയോധികരോടോത്തുള്ള സെല്‍ഫി ഫോട്ടോ മത്സരമായ ‘വായോ സെല്‍ഫിക്ലിക്ക്’ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. മികച്ച ഫോട്ടോ ആയി തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനമായി നല്‍കുന്നതാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരോടോത്തുള്ള സെല്‍ഫി ഫോട്ടോകള്‍ മാത്രമാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ‘മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ ഉല്‍പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും’ എന്ന ആശയമാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ വയോജനദിന പ്രമേയമായി മുന്നോട്ട് വച്ചിരിക്കുന്നത്. ഗ്രൂപ്പ് സെല്‍ഫികള്‍ 8281999014 എന്ന നമ്പറിലേയ്ക്ക്‘വാട്സ്ആപ്’ ആയി 27/09/22 തീയതിക്കോ, അതിന് മുമ്പായോ  അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍ നമ്പറിലോ, വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ് (ഫോണ്‍ : 04936-205307).
നിബന്ധനകള്‍
60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരോടോത്തുള്ള സെല്‍ഫി ഫോട്ടോകള്‍ മാത്രമാണ് മത്സരത്തിനായി പരിഗണിക്കുന്നത്.
ഒരു നമ്പറില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അയച്ചാല്‍ ആ നമ്പറിലെ ഒരു ഫോട്ടോയും മത്സരത്തിനായി പരിഗണിക്കുന്നതല്ല.
നിശ്ചിത തീയതിക്ക് ശേഷം (27/09/22 തീയതിക്ക് ശേഷം) ലഭിക്കുന്ന ഫോട്ടോകള്‍ മത്സരത്തിനായി പരിഗണിക്കുന്നതല്ല.
ഒന്നാം സമ്മാനമായി 2500/- രൂപയും, രണ്ടാം സമ്മാനം 2000/- രൂപയും, മൂന്നാം സമ്മാനം 1000/- ക്യാഷ് അവാര്‍ഡായി നല്‍കുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *