May 6, 2024

ജില്ലാ പ്രസിഡണ്ടിൻ്റെ അറസ്റ്റ്: പോപുലർ ഫ്രണ്ട് ഡിവൈഎസ്‌പി ഓഫീസ് മാർച്ച് ഇന്ന്

0
Img 20220925 101805.jpg
മാനന്തവാടി : പോപ്പുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡൻ്റ് എസ് മുനീറിനെയും സംഘടന പ്രവർത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പോപുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇന്ന്  ഡിവൈഎസ്‌പി ഓഫീസ് മാർച്ച് സംഘടിപ്പിക്കൻ തീരുമാനിച്ചു. 
സംസ്ഥന വ്യാപകമായി സംഘടന നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. ഹർത്താൽ ദിനത്തിലെ അനിഷ്ട സംഭവങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേന സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത് പോപുലർ ഫ്രണ്ടിനെതിരെ  നടക്കുന്ന ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണ്. ഹർത്താലുമായ് ബന്ധപ്പെട്ട സംഭവങ്ങളിൽ സംഘടനക്കോ ഭാരവാഹികൾക്കോ യാതൊരു ബന്ധവുമില്ല. അടിസ്ഥാനപരമല്ലാത്ത വാർത്തകൾ പർവ്വതീകരിച്ച് പ്രചരിപ്പിക്കപ്പെടുകയായിരുന്നു. തീർത്തും സമാധാനപരമായ പ്രതിഷേധം അക്രമാസക്തമെന്ന തരത്തിൽ പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധരിപ്പിക്കുന്നതിൽ ചില തൽപ്പരകക്ഷികളുടെ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. 
ഹർത്താലിൻ്റെ പേരിൽ പ്രവർത്തകരെയും നേതാക്കളേയും പോലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടപ്പിലാക്കുമെന്നും ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *