April 26, 2024

ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

0
Img 20220924 Wa00422.jpg
കൽപ്പറ്റ : വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു. യുവതലമുറയുടെ വിവിധതരം ലഹരിവസ്തുക്കളുടെ വർദ്ധിച്ച ഉപയോഗം സമീപനാളുകളിലായി സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്സമൂഹത്തിലെ ഓരോ പൗരനേയും ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസും ബോധവൽക്കരണ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിനകം തന്നെ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്കും,യുവജനങ്ങൾക്കും ഉൾപ്പെടെ ബോധവല്ക്കരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു.
”യോദ്ധാവ്” ബോധവൽക്കരണ പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും കൽപ്പറ്റ എച്ച്.ഐ.എം, യു.പി സ്ക്കൂൾ പരിസരത്ത് വച്ച് വയനാട് ജില്ലാ പോലീസ് മേധാവി ആർ .ആനന്ദ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമാ താരം അബു സലീം,സന്തോഷ് ട്രോഫി ജേതാവ് .മുഹമ്മദ് റാഷിദ്.കെ എന്നിവരും ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും,സ്റ്റുഡൻസ് പോലീസ് കേഡറ്റസ്,സന്നദ്ധ സംഘടനകൾ വിവധ ക്ലബ്ബ് അംഗങ്ങൾ സ്കൂൾ, കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ, വ്യാപാരികൾ, സാമൂഹിക-സാംസകാരിക പ്രവർത്തകർ,മാധ്യമ പ്രവർത്തകർ,വയനാട് ബൈക്കേഴ്സ് ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ്- കൽപ്പറ്റ യൂണിറ്റ്, പൾസ് എമർജൻസി ടീം – വയനാട്, വൈസ് മെൻ ക്ലബ്ബ് – കൽപ്പറ്റ, കോസ്മോ ക്ലബ്ബ് – കൽപ്പറ്റ, ലയൺസ് ക്ലബ്ബ് – കൽപ്പറ്റ എന്നിവയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഏവരും ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി, 200 ഓളം ബൈക്കുകൾ പങ്കെടുത്ത റാലി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പ്രശസ്ത സിനിമാ താരം അബു സലീം,സന്തോഷ് ട്രോഫി ജേതാവ് ,മുഹമ്മദ് റാഷിദ്.കെ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കൽപറ്റ എച്ച്.ഐ.എം, യു.പി സ്ക്കൂള്ഴ പരിസരത്ത് നിന്നും ആരംഭിച്ച് പുതിയ ബസ്സ് സ്റ്റാൻറ് ചുറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വന്ന് സമാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *