May 6, 2024

ടീം കേരള ജില്ലാ വളണ്ടിയർ പരിശീലന ക്യാമ്പ് ആരംഭിച്ചു

0
Img 20220925 102146.jpg
മീനങ്ങാടി : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായും, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പതിനെട്ടിനും  മുപ്പതിനുംഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന വിദഗ്ദ്ധ പരിശീലന ക്യാമ്പ് സെപ്റ്റംബർ 24,25 തീയതി കളിൽ പാതിരിപ്പാലം ഓയിസ്ക ട്രൈയിനിംഗ് സെന്ററിൽ ആരംഭിച്ചു . പ്രശസ്ത ഫുട്ബോൾ താരം സുശാന്ത്‌ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ പി. എം. ഷബീർ അലി അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് മെമ്പർ സന്തോഷ്‌ കാല, ജില്ലാ കോ-ഓർഡിനേ റ്റർ കെ. എം. ഫ്രാൻസിസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പ്രിത്തി യിൽ, പഞ്ചായത്ത്‌ കോ -ഓർഡിനേറ്റർമാരായ രതിൻ ജോർജ്, സി. എം. സുമേഷ്, കെ. ആർ. അനീഷ്, ടീം കേരള ജില്ലാ ക്യാപ്റ്റൻ കെ.ദീപക്, വൈസ് ക്യാപ്റ്റൻ കെ. ഡി.ആൽബിൻ  എന്നിവർ സംസാരിച്ചു. ഡിസാസ്റ്റർ മാനേജ്‍മെന്റ്, വിമുക്തി, ഫസ്റ്റ് എയ്ഡ്‌, ഫിസിക്കൽ ട്രെയിനിംഗ്, പരേഡ്, പ്രഥമ ശുശ്രൂഷയും, ആരോഗ്യ പരിരക്ഷയും, സെൽഫ് ഡിഫൻസ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നേതൃത്വത്തിൽ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക്‌ യുവജന ക്ഷേമ ബോർഡ് സർട്ടിഫിക്കറ്റ് നൽകി ടീം കേരള പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *