September 1, 2026

ആര്യാടൻ മുഹമ്മദിൻ്റെ മരണം: അനുശോചിച്ച് നേതാക്കൾ

0
IMG_20220925_103035.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. എട്ട് തവണ നിലമ്പൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2011ലെ ഉമ്മൻ ചാണ്ടി സർക്കാർ വൈദ്യുതി വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഗതാഗത വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് കൂടിയായ ആര്യാടൻ ഷൗക്കത്ത് മകനാണ്. ഒരാഴ്ചയായി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന്  രാവിലെ 7.40നാണ് മരണം സംഭവിച്ചത്.
1965ലും 67ലും നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1969ൽ കുഞ്ഞാലി വധക്കേസിൽ പ്രതിയായി. ഹൈക്കോടതി പിന്നീട് കുറ്റിവിമുക്തനാക്കി. 1977ൽ നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തി. 1995ൽ ആന്റണി സർക്കാരിനും 2005, 2011 ഉമ്മൻ ചാണ്ടി സർക്കാരിലും മന്ത്രിയായി പ്രവർത്തിച്ചു.
ആര്യാടൻ മുഹമ്മദിൻ്റെ മരണത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ- സാംസ്കാരിക നേതാക്കളും അനുശോചിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *