November 6, 2026

ഫുട്ബോൾ കളിക്കിടെ വൈത്തിരി സ്വദേശിയായ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

0
IMG_20220927_114455.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ഫുട്ബോൾ കളിക്കിടെ വൈത്തിരി സ്വദേശി കോയമ്പത്തൂരിൽ കുഴഞ്ഞുവീണു മരിച്ചു. കോയമ്പത്തൂരിൽ വിദ്യാർഥിയും വൈത്തിരി കോളിച്ചാൽ സ്വദേശിയുമായ റാഷിദ്‌ ആണ് മരിച്ചത്. മുറയൂർ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണ്.ഇന്നലെ വൈകീട്ട് ഫുട്ബാൾ കളിക്കി​ടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബാ വൈത്തിരി, കോളിച്ചാൽ ക്ലബ്‌ എന്നിവയിൽ അംഗമായ റാഷിദ് വടംവലി, ഫുട്ബാൾ രംഗത്ത് ശ്രദ്ധേയമായ  പ്രകടനം കാഴ്ചവെച്ചിരുന്നു. കുറച്ചു ദിവസം മുമ്പ് ഫുട്ബോൾ കോച്ച്, ലഫ്രി ആയി, ദേശീയ അംഗീകാരം ലഭിച്ചിരുന്നു.കോയമ്പത്തൂരില്‍ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്തിരുന്നു. മൃതദേഹം വൈകിട്ട് വീട്ടിലേക്ക് കൊണ്ടുവരും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *