April 26, 2024

പോലീസ് ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലങ്കിൽ ജനകീയ പ്രക്ഷോഭമെന്ന് പോപുലർ ഫ്രണ്ട്

0
Img 20220927 134214.jpg
കൽപ്പറ്റ: പോലീസ്-ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലങ്കിൽ ജനകീയ പ്രക്ഷോഭമെന്ന്  പോപുലർ ഫ്രണ്ട് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നൂറിലധികം സംഘടനാ പ്രവർത്തകരെയും, സംഘടനയുമായി യാതൊരു ബന്ധമില്ലാത്തവരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. അവരിപ്പോൾ വിവിധ ജയിലുകളിലായി റിമാൻഡിലാണ്.
ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ജില്ലാ പ്രസിഡന്റ് എസ് മുനീറും, ജില്ലാ കമ്മറ്റി അംഗങ്ങളും സാധാരണ പ്രവർത്തകരുമടങ്ങുന്ന പന്ത്രണ്ട് പേരെ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുള്ളത്. അക്രമസംഭവങ്ങളുമായി യാതൊരു ബന്ധമില്ലാത്തവരാണ് ഇവരെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു. 
ഇവരുടെ അന്യായമായ അറസ്റ്റിനെതിരെ മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയ 89 പ്രവർത്തകരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടച്ചു.
ഇതിനു പുറമേ പ്രവർത്തകരുടെ വീടുകളിൽ കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, സ്ത്രീകളെയും, പ്രായമായവരെയും കുട്ടികളെയും, ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിനെതിരെ വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ സംവിധാനങ്ങളിലേക്ക് പരാതി അയക്കുന്നുണ്ട്.
 കേരളത്തിൽ ആദ്യമായല്ല ഹർത്താൽ നടക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങളല്ലാതെ, സാധാരണ ഹർത്താലുകളിൽ നടക്കാറുള്ളതു പോലെയുള്ള അക്രമസംഭവങ്ങൾ ഈ ഹർത്താലിൽ നടന്നിട്ടില്ല. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുടെ പേരിൽ ജില്ലാ പ്രസിഡന്റിനെയടക്കം തുറുങ്കിലടക്കുന്നത് കേട്ടുകേൾവിയില്ലാത്തതും ഗൂഢാലോചനയുടെയും ഭരണകൂട ഭീകരതയുടെയും ഭാഗമാണന്ന് ഇവർ ആരോപിച്ചു.
അന്യായമായി തുറുങ്കിലടക്കപ്പെട്ടിട്ടുള്ള ഞങ്ങളുടെ മുഴുവൻ പ്രവർത്തകരെയും മോചിപ്പിക്കണമെന്നും ജില്ലാ നേതാക്കളടക്കമുള്ള പ്രവർത്തകർക്കു നേരെയുള്ള പോലീസ് വേട്ട ഉടൻ അവസാനിപ്പിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പ്രവർത്തകരുടെ കുടുംബങ്ങളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുകയും നിയമപരമായും ജനകീയമായും ഈ അതിക്രമങ്ങളെ നേരിടുകയും ചെയ്യുമെന്ന് ഇവർ പറഞ്ഞു. ജില്ലാ പി.ആർ ഇൻ ചാർജ് 
മുഹമ്മദ് ആസിഫ്,  ജില്ലാ കമ്മറ്റിയംഗങ്ങളായ ജാഫർ മേപ്പാടി,   എ പി ഇസ്ഹാഖ്, 
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *