June 10, 2026

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

0
IMG-20220927-WA00512.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വനം വകുപ്പ്‌ ഉദ്യോഗസ്ഥർക്ക് വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഫൊണ്ടേഷൻ ,സെഗ്രെ എന്നീ പരിസ്ഥിതി സംഘടനകൾ ചേർന്നാണ് വിവിധ ഉപകരണങ്ങൾ സൗത്ത് വയനാട് ഡിവിഷന് നൽകിയത്. സൗത്ത് വയനാട് ഡിവിഷൻ ഡി എഫ് ഒ ഷജ്ന കരീം ഉപകരണങ്ങൾ വിതരണം ചെയ്തു. ഈ ഉപകരണങ്ങൾ വനം വകുപ്പിന് മുതൽകൂട്ടാവുമെന്നു ഡി എഫ് ഒ അറിയിച്ചു. വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായ ഷാജൻ എം എ, രമിത്ത് എം. എന്നിവർ പദ്ധതി വിശദീകരിച്ചു. റെയ്ഞ്ച് ഓഫീസർമാരായ ഡി. ഹരിലാൽ, ജോസ് കെ ജെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *