April 30, 2024

ഗോത്ര പാരമ്പര്യ പോഷകാഹാര മേള നടത്തി

0
Img 20220927 164856.jpg
ചെതലയം : പോഷക മാസാചരണത്തോട്  അനുബന്ധിച്ച് വനിതാ  ശിശുക്ഷേമ  വകുപ്പും, വയനാട് ആയുഷ്
ട്രൈബൽ  മെഡിക്കൽ യൂണിറ്റും ചേർന്ന് ചെതലയം  പൂവിഞ്ചി  കോളനിയിൽ  ഗോത്ര പാരമ്പര്യ പോഷകാഹാര മേള  സംഘടിപ്പിച്ചു.പൂവിഞ്ചി കോളനിയിലെ  പണിയ, കാട്ടു നായ്ക്ക വിഭാഗത്തിൽ  പെട്ട ഗോത്ര വർഗ്ഗക്കാർ ആണ് അവരുടെ  പാരമ്പര്യ പാചക രീതികൾ  പരിചയപ്പെടുത്തിയത്.ശിശുക്ഷേമ  വകുപ്പ് പ്രൊജക്റ്റ്‌ ഓഫീസർ പുഷ്പലത അധ്യക്ഷ പ്രസംഗം  നടത്തി. കൗൺസിലർ  ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാടുകളിലെ  പോഷകാഹാര സ്രോതസുകളെ  കുറിച്ച് ഡോ അരുൺബേബി സംസാരിച്ചു. ഗർഭിണികളിലെ  പോഷകാഹാരചര്യകളെക്കുറിച്ച് ഡോ അനു ജോസ് സംസാരിച്ചു. കുട്ടികളിലുണ്ടാവേണ്ട പോഷകാഹാര രീതികളെക്കുറിച്ച് ഡോ ഹുസ്ന ബാനു ക്ലാസ്സുകളെടുത്തു.ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു ഉഷാകുമാരി  ടീച്ചർ, സുർജിത്ത്, അരുൺ ജോസ്, പ്രിയേഷ് തുടങ്ങിയവർ  നേതൃത്വം  നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *