August 7, 2026

വീൽ ചെയർ കൈമാറി

0
IMG-20220928-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
നീർവാരം : കർഷകനാദം നീർവാരവും ഐ ആർ ഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അഖില വയനാട് വടംവലി മത്സരത്തിന്റെ പ്രാധാന ലക്ഷ്യമായിരുന്നു ജീവ കാരുണ്യ പ്രവർത്തനം.വടംവലിയുടെ ഭാഗമായി നൽകുന്ന വീൽ ചെയർ ഉദ്ഘാടന ചടങ്ങിൽ വെച്ച് . എം എൽ എ  ഓ ആർ കേളു ജീവനം ചാരിറ്റബിൾ സൊസൈറ്റി (നീർവാരം ) ഭാരവാഹികളായ സുന്ദരൻ എൻ എ, ബെന്നി പി ജെ എന്നിവർക്ക് കൈമാറി.
തുടർന്നും ഇത്തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാൻ യുവാക്കൾ മുന്നോട്ടു വരണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ജില്ലപഞ്ചായത്ത് മെമ്പർ  ബിന്ദു പ്രകാശ്, ബ്ലോക്ക്‌ മെമ്പർ  നിഖില പി ആന്റണി,സ്കൂൾ പ്രധാന അധ്യാപിക ഫിലോമിന കെ എ,കല്യാണി ബാബു,സിബി ദിവാകരൻ, സനീഷ് എം എസ്,ബിനു എം കെ,പ്രദീഷ് കെ എസ്,സുരേഷ് ബാബു പി എൻ,ബിജു മണിയട്ടേൽ,വിവേക് കെ വി, വിനീത് കെ വി,ഷിജു ഇ വി, ശ്രീജിത്ത്‌ വി എൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *