April 19, 2024

ഹോമിയോ ക്യാമ്പും ലഹരി വിരുദ്ധ സെമിനാറും നടത്തി

0
Img 20220928 Wa00132.jpg

വെള്ളമുണ്ട : വിമുക്തി മിഷൻ 
മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിന്റെയും വയനാട് ജില്ല മൊബൈൽ ഹോമിയോ ക്ലിനിക്കിന്റെയും വെള്ളമുണ്ട,പഴഞ്ചന അംഗൻവാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പഴഞ്ചന റഷീദുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ സെമിനാറും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.
 ഹോമിയോ സ്പെഷ്യാലിറ്റി മൊബൈൽ ക്ലിനിക് കോഡിനേറ്റർ ഡോക്ടർ അനുപമ  മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ ബാബു മൃദുൽ സിവിൽ എക്‌സൈസ് ഓഫീസർ വിജേഷ് കുമാർ പി, ഹാഷിം കെ, ജോബിഷ്കെ എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിൽ അറുപതോളം ആളുകൾ പങ്കെടുത്തു. വയനാട് ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കിലെ സ്റ്റാഫ് നെഴ്സ് സി. ഡൻസിൽ, ഫാർമസിസ്റ്റ് കെ അർജ്ജുൻ എന്നിവർ പങ്കെടുത്തു. പഴഞ്ചന അംഗൻവാടി ടീച്ചർ കെ.പി സാജിറ അവർകൾ പ്രസ്തുത പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *