April 19, 2024

ജനമൈത്രി പോലീസ് ബാഡ്മിൻ്റൺ ടൂർണ്ണമെന്റ് നടത്തി

0
Img 20220928 Wa00172.jpg
കമ്പളക്കാട്: കമ്പളക്കാട് ജനമൈത്രി പോലീസ് ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി 
ബി ' ലെവൽ ' ഷട്ടിൽ ടൂർണമെന്റ് 
 കമ്പളക്കാട് പള്ളിമുക്ക് സ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു.ടൂർണമെൻ്റിൽ 20 ഓളം ടീമുകൾ പങ്കെടുത്തു.പഞ്ചായത്ത് അംഗം ലത്തീഫ് മേമാടന്റെ അധ്യക്ഷതയിൽ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ജില്ലാ നാർകോട്ടിക് സെൽ ഡി വൈ എസ് പി എം യു ബാലകൃഷ്ണൻ നിർവ്വഹിച്ചു . കമ്പളക്കാട് പോലീസ് ഇൻസ്‌പെക്ടർ എം എ സന്തോഷ്‌ , സ്മാഷ് ഇൻഡോർ സ്റ്റേഡിയം ചെയർമാൻ കെ കെ മൊയ്തു, ഷൈജൽ വി സി, കെ വി ഹരിദാസൻ മുരളീധരൻ കളരിപൊയിൽ, കെ അജിത്, സി പി ഒ ഇർഷാദ് മുബാറക്, വി കമറുദ്ധീൻ എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ജനമൈത്രി ട്രോഫിയും ക്യാഷ് അവാർഡും ഷബീർ & അഷറഫ്
അൻസാർ & സജീർ സ്മാഷ് കമ്പളക്കാട് ടീമുകൾ നേടി. പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *