November 7, 2026

പുണ്യ റബീഇന്റെ വിളംബരമോതി എസ് .വൈ.എസ് റാലിയും മൗലിദ് സദസ്സും സംഘടിപ്പിച്ചു

0
IMG_20220928_100822.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : പരിശുദ്ധ പ്രവാചക ജന്മദിന മാസമായ റബീഉൽ അവ്വൽ മാസത്തിന്റെ വിളംബരം വിളിച്ചോതി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി റാലിയും മൗലിദ് സദസ്സും സംഘടിപ്പിച്ചു
“നീതിനീങ്ങുന്നലോകം നീതി നിറഞ്ഞ തിരുനബി (സ)” എന്ന പ്രമേയത്തിൽ ആചരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന പരിപാടികൾക്ക് തുടക്കമായിട്ടാണ് പരിപാടി  സംഘടിപ്പിച്ചത്      വൈകുന്നേരം മൂന്ന് ജുമാമസ്ജിദിൽ വെ നടന്ന സലാം ബൈ മങ്കൂസ് മൗലിദിനും  ശേഷമാണ് റാലി ആരംഭിച്ചത്. റാലിക്ക്  സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇബ്രാഹീം ഫൈസി പേരാൽ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി,ജനറൽ സെക്രട്ടറി കെ എ നാസർ മൗലവി, വി കെ അബ്ദുറഹ്മാൻ ദാരിമി,  പി സുബൈർ ഹാജി, എ കെ മുഹമ്മദ് ദാരിമി, സിദ്ദീഖ് പിണങ്ങോട്, മുജീബ് ഫൈസി കമ്പളക്കാട്, ടി കെ അബൂബക്കർ മൗലവി, സാജിദ് ബാഖവി, വി അബ്ദുല്ല മൗലവി, എം കെ ഇബ്രാഹീം മൗലവി നേതൃത്വം നൽകി  നേതൃത്വം നൽകി.
ശേഷം നടന്ന പൊതുസമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി  പേരാൽ അധ്യക്ഷത വഹിച്ചു എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, എം എം ബഷീർ, മൊയ്തുട്ടി യമാനി,അബ്ദുൽ ലത്തീഫ് വാഫി,അബ്ബാസ് വാഫി സംസാരിച്ചു  ജില്ലാ സെക്രട്ടറി കെ എ നാസർ മൗലവി സ്വാഗതവും,വി അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *