August 7, 2026

പുൽപ്പള്ളിയിൽ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

0
IMG_20220928_124955.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുൽപ്പള്ളിയിൽ  എം ഡി എം എയുമായി യുവാക്കൾ പിടിയിൽ. പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജും സംഘവും ദേവര്‍ ഗദ്ധയില്‍ നടത്തിയ പരിശോധനയിലാണ്  അതിമാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്.  പുല്‍പ്പള്ളി ചെറ്റപ്പാലം പൂളക്കല്‍ നെബിന്‍, മരക്കടവ് വട്ടത്തൊട്ടിയില്‍ ആല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 0.470 ഗ്രാം എംഡി എം എയാണ് പിടിച്ചത്. എസ്.ഐ കെ.വി ബെന്നി, സിപിഒ മാരായ ദേവജിത്, അബ്ദുള്‍ നാസര്‍, പ്രജീഷ്, അയ്യപ്പന്‍, പ്രവീണ്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *